പോര്‍ച്ചുഗലിന് ലോകകപ്പില്‍ വന്‍ തിരിച്ചടി; ഡീഗോ ജോട്ട പുറത്ത്

ലോകകപ്പില്‍ പോര്‍ച്ചുഗല്‍ ടീമിന്റെ പ്രധാന പ്രതീക്ഷ ജോട്ടയിലായിരുന്നു.

Update: 2022-10-18 16:08 GMT




ലിസ്ബണ്‍: പോര്‍ച്ചുഗലിന്റെ സ്റ്റാര്‍ ഫോര്‍വേഡ് ഡീഗോ ജോട്ട ഖത്തര്‍ ലോകകപ്പില്‍ നിന്ന് പുറത്ത്. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ മല്‍സരത്തിലാണ് ലിവര്‍പൂള്‍ താരത്തിന് പരിക്കേറ്റത്. താരത്തിന്റെ കാല്‍വണ്ണയ്ക്കാണ് പരിക്ക്. പരിക്ക് ഗുരുതരമാണെന്നും ജോട്ടയ്ക്ക് ലോകകപ്പ് നഷ്ടമാവുമെന്നും ലിവര്‍പൂള്‍ കോച്ച് ജുര്‍ഗന്‍ ക്ലോപ്പ് അറിയിച്ചു. മാസങ്ങളോളം 25കാരനായ ജോട്ട പുറത്തിരിക്കേണ്ടി വരും. ലോകകപ്പില്‍ പോര്‍ച്ചുഗല്‍ ടീമിന്റെ പ്രധാന പ്രതീക്ഷ ജോട്ടയിലായിരുന്നു.




Tags:    

Similar News