സിറ്റിയുടെ മെഹറസിനും ലപോര്‍ടേയ്ക്കും കൊവിഡ്-19
പരിശീലനത്തിന് മുന്നേ നടത്തിയ പരിശോധനയിലാണ് ഇരുവര്‍ക്കും രോഗം കണ്ടെത്തിയത്.
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ സിറ്റിയുടെ രണ്ട് താരങ്ങള്‍ക്ക് കൊവിഡ്-10 സ്ഥിരീകരിച്ചു. അള്‍ജീരിയയുടെ 29 കാരനായ റിയാദ് മെഹറസ്, ഫ്രാന്‍സിന്റെ 24 കാരനായ ഐമറിക് ലപോര്‍ടേ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേര്‍ക്കും രോഗ ലക്ഷണങ്ങളില്ല.
പരിശീലനത്തിന് മുന്നേ നടത്തിയ പരിശോധനയിലാണ് ഇരുവര്‍ക്കും രോഗം കണ്ടെത്തിയത്. വിങ്ങര്‍ മെഹറെസും സെന്റര്‍ ബാക്ക് ലപോര്‍ടെയും സിറ്റിയുടെ കരുത്തുറ്റ താരങ്ങളാണ്. പ്രീമിയര്‍ ലീഗില്‍ സിറ്റിയുടെ ആദ്യ മല്‍സരം ഈ മാസം 21ന് വോള്‍വ്‌സിനെതിരേയാണ്. ഇരുവരും ടീമിന്റെ ആദ്യ മല്‍സരത്തില്‍ കളിച്ചേക്കില്ല.