ഗസ: ഗസയില്‍ ഇസ്രായേല്‍ കൊലപ്പെടുത്തിയത് 350ലധികം ഫുട്‌ബോള്‍ താരങ്ങളെയെന്ന് ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഗസയില്‍ നടന്ന ഇസ്രായേല്‍ കൂട്ടുകുരുതികളില്‍ 91 കുട്ടികളുള്‍പ്പെടെ 353 ഫുട്‌ബോള്‍ താരങ്ങളാണ് കൊല്ലപ്പെട്ടത്. ഫലസ്തീനിലെ സ്‌പോര്‍ട്‌സ് , സ്‌കൗട്ടിങ് പ്രസ്ഥാനങ്ങളില്‍ നിന്നുള്ള 546 പേരും കൊല്ലപ്പെട്ടതായി അസോസിയേഷന്‍ അറിയിച്ചു. നുസൈറാത്തിലെ അഭയാര്‍ത്ഥി ക്യാംപില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ സഹോദരങ്ങളായ മുഹമ്മദും മഹമൂദ് ഖലീഫയും കൊല്ലപ്പെട്ടത് കഴിഞ്ഞ തിങ്കളാഴ്ചയാണ്. ഫലസ്തീന്‍ ദേശീയ യൂത്ത് ടീമിനായി കളിച്ച മുഹമ്മദ് ഹിലാലും അഹ്ലി അല്‍ നുസൈറത്തിന് വേണ്ടി കളിച്ച മഹമൂദ് ഷബാബും അടുത്തിടെയാണ് കൊല്ലപ്പെട്ടത്.