ജമൈക്കയുടെ വെസ്റ്റഹാം സ്‌ട്രൈക്കര്‍ മിഖേയല്‍ അന്റോണിയക്ക് കാറപകടത്തില്‍ ഗുരുതര പരിക്ക്
ലണ്ടന്‍: വെസ്റ്റഹാം സ്‌ട്രൈക്കര്‍ മിഖേയല്‍ അന്റോണിയക്ക് കാറപകടത്തില്‍ ഗുരുതരപരിക്ക്. ഇന്ന് വൈകിട്ടാണ് താരത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മിഖേയല്‍ അപകടനില തരണം ചെയ്തതായി ക്ലബ്ബ് അറിയിച്ചു. 2015ലാണ് ജമൈക്കയുടെ ദേശീയ താരമായ മിഖേയല്‍ വെസ്റ്റ്ഹാമിലെത്തിയത്. ഇതിന് മുമ്പ് താരം നോട്ടിങ്ഹാം ഫോറസ്റ്റ്, ഷെഫീല്‍ഡ് വെനസ്‌ഡേ, സതാംപ്ടണ്‍ എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 34കാരന്‍ വെസ്റ്റ്ഹാമിന്റെ പ്രധാന സ്‌ട്രൈക്കറാണ്. 322 മല്‍സരങ്ങളില്‍ നിന്ന് വെസ്റ്റ്ഹാമിനായി 83 ഗോളുകള്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. പ്രീമിയര്‍ ലീഗില്‍ വെസ്റ്റ്ഹാം ഈ സീസണില്‍ 14ാം സ്ഥാനത്താണ്. തിങ്കളാഴ്ചയാണ് ലീഗിലെ വെസ്റ്റ്ഹാമിന്റെ അടുത്ത മല്‍സരം.