ഇന്ത്യയ്ക്ക് ആറാം മെഡല്‍; ബജ്റങ് പൂനിയക്ക് വെങ്കലം
ടോക്കിയോയില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ രണ്ടാം മെഡലാണിത്.
ടോക്കിയോ: ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് ആറാം മെഡല്‍. ഗുസ്തിയില്‍ ബജ്റങ് പൂനിയയുടെ വെങ്കലത്തിലൂടെയാണ് ഇന്ത്യയുടെ ആറാം മെഡല്‍. ടോക്കിയോയില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ രണ്ടാം മെഡലാണിത്. പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയിലാണ് മെഡല്‍. മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ കസാഖിസ്ഥാന്റെ ദൗലത്ത് നിയാസ്ബെക്കോവിനെ എതിരില്ലാത്ത എട്ട് പോയിന്റുകള്‍ക്കാണ് താരം തോല്‍പ്പിച്ചത് (8-0).ഹംഗേറിയന്‍ താരത്തെ പരാജയപ്പെടുത്തിയ റഷ്യയുടെ റാഷിദോവ് ഗാദ്സിമുറാദും വെങ്കലം നേടി. ഒളിംപിക്സ് ചരിത്രത്തിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നേട്ടമായ ആറ് മെഡലുകള്‍ക്കൊപ്പം ഇന്ത്യ എത്തി. 2012ലെ ലണ്ടന്‍ ഒളിംപിക്സിലും ഇന്ത്യ ആറ് മെഡലുകള്‍ കരസ്ഥമാക്കിയിരുന്നു.