ലോറന്‍സ് പുരസ്‌കാരം ജോക്കോവിച്ചിനും സിമോണയ്ക്കും

ലോക ടെന്നീസിലെ ഒന്നാം സീഡായ മൊനേക്കോയുടെ ജോക്കോവിച്ചാണ് മികച്ച പുരുഷതാരം. പലതവണ കൈയില്‍നിന്ന് വഴുതിപ്പോയ പുരസ്‌കാരം നേടിയ സന്തോഷത്തിലാണ് സിമോണ്‍ ബൈല്‍സ്. അമേരിക്കയുടെ ജിംനാസ്റ്റിക് താരമായ സിമോണ്‍ ആണ് മികച്ച വനിതാ താരം.

Update: 2019-02-19 10:11 GMT

പാരിസ്: കായികരംഗത്തെ ഓസ്‌കര്‍ എന്ന് അറിയപ്പെടുന്ന ലോറന്‍സ് പുരസ്‌കാരം ജോക്കോവിച്ചിനും സിമോണിനും. ലോക ടെന്നീസിലെ ഒന്നാം സീഡായ മൊനേക്കോയുടെ ജോക്കോവിച്ചാണ് മികച്ച പുരുഷതാരം. പലതവണ കൈയില്‍നിന്ന് വഴുതിപ്പോയ പുരസ്‌കാരം നേടിയ സന്തോഷത്തിലാണ് സിമോണ്‍ ബൈല്‍സ്. അമേരിക്കയുടെ ജിംനാസ്റ്റിക് താരമായ സിമോണ്‍ ആണ് മികച്ച വനിതാ താരം. ഫുട്‌ബോള്‍ താരങ്ങളായ ലൂക്കാ മോഡ്രിച്ച്, കിലിയന്‍ എംബാപ്പെയെ എന്നിവരെ പിന്തള്ളിയാണ് ജോക്കോവിച്ചിന്റെ നേട്ടം. മികച്ച കായിക കൂട്ടായ്മയ്ക്കുള്ള പുരസ്‌കാരം ഇന്ത്യയ്ക്കാണ്. ജാര്‍ഖണ്ഡില്‍ പ്രവര്‍ത്തിക്കുന്ന യുവയാണ് മികച്ച കായിക കൂട്ടായ്മ.

മികച്ച തിരിച്ചുവരവിനുള്ള പുരസ്‌കാരം ഗോള്‍ഫ് താരം ടൈഗര്‍ വുഡ്‌സിനാണ്. പരിക്കുകാരണം ടൈഗര്‍ ദീര്‍ഘനാളായി കായിക രംഗത്ത് നിന്ന് വിട്ട് നിന്നിരുന്നു. വിവാദങ്ങളും താരത്തെ പിടികൂടിയിരുന്നു. എന്നാല്‍, പിജിഎ ടൂര്‍ണമെന്റില്‍ ഇത്തവണ ടൈഗര്‍ ചാംപ്യനായി വന്‍തിരിച്ചുവരവാണ് നടത്തിയത്. കഴിഞ്ഞ വര്‍ഷം ഫുട്‌ബോള്‍ ലോകകപ്പ് നേടിയ ഫ്രഞ്ച് പടയാണ് മികച്ച ടീം. മുന്‍ ആഴ്‌സണല്‍ കോച്ച് ആഴ്‌സണ്‍ വെങ്ങര്‍ക്കാണ് ആജീവനാന്ത കായികതാരത്തിനുള്ള പുരസ്‌കാരം. ആസ്‌ത്രേലിയന്‍ ഓപ്പണ്‍ നേടിയ ജപ്പാന്റെ നവോമി ഓസാക്കോയെയാണ് കരിയറില്‍ മികച്ച മുന്നേറ്റം നടത്തിയ താരത്തിനുള്ള പുരസ്‌കാരം.




Tags:    

Similar News