ടെന്നിസ് ഇതിഹാസം ബോറിസ് ബക്കര്‍ ജയിലിലേക്ക്
17ാം വയസ്സില്‍ വിംബിള്‍ഡണ്‍ കിരീടം നേടി ബക്കര്‍ റെക്കോഡിട്ടിരുന്നു.
ബെര്‍ലിന്‍: ടെന്നിസ് ഇതിഹാസം ജര്‍മ്മനിയുടെ ബോറിസ് ബക്കറിന് ജയില്‍ ശിക്ഷ ലഭിക്കാന്‍ സാധ്യത. 2017ല്‍ ബക്കര്‍ പാപ്പരായി പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട നാല് കേസുകളിലാണ് കഴിഞ്ഞ ദിവസം താരം കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. വരും ദിവസങ്ങളില്‍ ബക്കറിന്റെ ശിക്ഷയും വിധിക്കും. ഏഴ് വര്‍ഷം ജയില്‍ ശിക്ഷ ലഭിക്കാനുള്ള കുറ്റമാണ് ബക്കര്‍ ചെയ്തത്. 637 കോടിയുടെ ആസ്തി ഉണ്ടായിരുന്ന ബക്കറെ രണ്ട് തവണ പാപ്പരായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 47 കോടിയിലധികം ആസ്തി മറിച്ചുവെച്ചാണ് താരം പാപ്പരായി പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ടത്. കൂടാതെ കിരീടങ്ങള്‍ കാണ്‍മാനില്ലെന്നും താരം കോടതിയെ ബോധിപ്പിച്ചിരുന്നു. ഇതിലും ബക്കര്‍ ക്രമക്കേട് നടത്തിയിരുന്നു.17ാം വയസ്സില്‍ വിംബിള്‍ഡണ്‍ കിരീടം നേടി ബക്കര്‍ റെക്കോഡിട്ടിരുന്നു. നിരവധി ഗ്രാന്‍സ്ലാം കിരീടം നേടിയ താരം ആഡംഭര ജീവിതം നയിച്ചാണ് പാപ്പരായത്.