ബോറിസ് ബെക്കര്‍ ജയില്‍ മോചിതനായി; നാടുകടത്തും

സ്വന്തം നാടായ ജര്‍മ്മനിയിലേക്കാണ് ബെക്കറെ നാടുകടത്തുന്നത്.

Update: 2022-12-15 18:11 GMT


ബെര്‍ലിന്‍: ജര്‍മ്മന്‍ ടെന്നിസ് ഇതിഹാസം ബോറിസ് ബെക്കര്‍ ജയില്‍ മോചിതനായി. സാമ്പത്തിക ക്രമക്കേടുകളെ തുടര്‍ന്ന് താരം ഒരു വര്‍ഷമായി ജയിലിലായിരുന്നു. ബെക്കറിനെ നാടുകടത്താനും ഉത്തരവിട്ടിട്ടുണ്ട്. നാടുകടത്താന്‍ വിധേയമാക്കപ്പെട്ടവര്‍ കഴിയുന്ന ഹണ്ടര്‍കോംബ് ജയിലിലാണ് നിലവില്‍ ബെക്കറുള്ളത്. 50 മില്ല്യണ്‍ പൗണ്ടിന്റെ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്ന മുന്‍ ലോക ടെന്നിസ് സൂപ്പര്‍ താരത്തിന് ജയില്‍ ശിക്ഷ വിധിച്ചത്. ബ്രിട്ടനിലാണ് താരം ശിക്ഷ അനുഭവിച്ചത്. സ്വന്തം നാടായ ജര്‍മ്മനിയിലേക്കാണ് ബെക്കറെ നാടുകടത്തുന്നത്.




Tags:    

Similar News