വിദ്വേഷ പ്രസംഗകര്‍ക്കെതിരേ നടപടി വേണം; പിസി ജോര്‍ജിനെതിരെയുള്ള സര്‍ക്കാര്‍ നടപടി പിന്തുണച്ച് കേന്ദ്ര സഹമന്ത്രി
പ്രശസ്തിക്ക് വേണ്ടി പ്രസംഗിച്ച് ഇത്തരക്കാര്‍ നാടിന്റെ സംസ്‌കാരം തകര്‍ക്കുന്നു. രാജ്യത്തിന്റെ അഖണ്ഡതയ്ക് വേണ്ടിയാകണം രാഷ്ട്രീയക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്. തെറ്റായ പ്രവണത അംഗീകരിക്കാനാവില്ലെന്നും കേന്ദ്രനിയമ സഹമന്ത്രി എസ് പി സിംഗ് ഭഗേല്‍ വ്യക്തമാക്കി.
ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗം നടത്തിയ പി സി ജോര്‍ജിനെതിരേ കേസെടുത്തതും തുടര്‍ന്ന് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെ പിന്തുണച്ച് കേന്ദ്ര നിയമ സഹമന്ത്രി എസ് പി സിങ് ഭഗേല്‍. വിദ്വേഷ പ്രസംഗകര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് കേന്ദ്രമന്ത്രി എസ് പി സിങ് ഭഗേല്‍ സ്വകാര്യ ചാനലിനോട് പറഞ്ഞു.