രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുളള വിലക്ക് സെപ്തംബര്‍ 30 വരെ നീട്ടി ഇന്ത്യ

മാര്‍ച്ച് 25 നാണ് രാജ്യാന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്.

Update: 2020-08-31 10:54 GMT

ന്യൂഡല്‍ഹി: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുളള താല്‍ക്കാലിക നിര്‍ത്തിവയ്ക്കല്‍ സെപ്തംബര്‍ 30 വരെ നീട്ടി. അന്താരാഷ്ട്ര ഓള്‍-കാര്‍ഗോ ഓപ്പറേഷനുകള്‍ക്കും പ്രത്യേക അംഗീകാരമുള്ള വിമാനങ്ങള്‍ക്കും ഈ നിയന്ത്രണം ബാധകമല്ലെന്ന് പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യോമയാന മന്ത്രാലയം അറിയിച്ചു. എന്നാല്‍ തിരഞ്ഞെടുത്ത റൂട്ടുകളില്‍ സര്‍വീസുകള്‍ പുനരാരംഭിച്ചേക്കുമെന്നും വ്യോമയാന മന്ത്രാലയം സൂചന നല്‍കി.

മാര്‍ച്ച് 25 നാണ് രാജ്യാന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. തുടര്‍ന്ന് നിരവധി തവണകളായി രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുളള വിലക്ക് നീട്ടുകയായിരുന്നു. നിലവില്‍ കഴിഞ്ഞ അഞ്ചുമാസമായി രാജ്യാന്തര വിമാന കമ്പനികള്‍ സര്‍വീസ് നടത്തുന്നില്ല. വന്ദേഭാരത് ഉള്‍പ്പെടെ പ്രത്യേക സര്‍വീസുകള്‍ മാത്രമാണ് നടത്തുന്നത്. മെയ് ആറിനാണ് വന്ദേഭാരത് ദൗത്യം ആരംഭിച്ചത്. വിദേശത്ത് കുടുങ്ങി കിടക്കുന്നവരെ നാട്ടില്‍ എത്തിക്കുന്നതിന് വേണ്ടിയാണ് വന്ദേഭാരത് ദൗത്യം പ്രഖ്യാപിച്ചത്.




Tags:    

Similar News