ഇന്തോനീസ്യന്‍ വിമാന അപകടം: സംഭവ സ്ഥലത്ത് നിന്ന് ശരീര ഭാഗങ്ങള്‍ കണ്ടെത്തിയതായി റിപോര്‍ട്ട്

Update: 2021-01-10 04:29 GMT

ജക്കാര്‍ത്ത: ഇന്തോനീസ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയുടെ തീരത്ത് വിമാനം തകര്‍ന്നു വീണ സ്ഥലത്ത് നിന്ന് ശരീരഭാഗങ്ങള്‍ കണ്ടെത്തിയതായി ഇന്തോനേഷ്യന്‍ അന്വേഷകര്‍ അറിയിച്ചു. 62 പേരുണ്ടായിരുന്ന ബഡ്ജറ്റ് എയര്‍ലൈന്‍ വിമാനം പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്നുവീഴുകയായിരുന്നു.

''ഇന്ന് രാവിലെ വരെ ഞങ്ങള്‍ക്ക് രണ്ട് (ബോഡി) ബാഗുകള്‍ ലഭിച്ചു, ഒന്നില്‍ യാത്രക്കാരുടെ വസ്തുക്കളും മറ്റൊന്നില്‍ ശരീരഭാഗങ്ങളുമാണ്,'' ജക്കാര്‍ത്ത പൊലീസ് വക്താവ് യൂസ്രി യൂനുസ് പറഞ്ഞു. പത്തിലധികം നാവികസേന കപ്പലുകളാണ് തിരച്ചിലിന് വേണ്ടി ഇറങ്ങിയത്.. കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് ശനിയാഴ്ച രക്ഷാ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ചിരുന്നു എന്നാല്‍, ഇന്ന് അതിരാവിലെ വീണ്ടും പുനരാരംഭിച്ചു

ജക്കാര്‍ത്തയില്‍ നിന്നും ഉയര്‍ന്ന ബോയിങ്-737 വിമാനമാണ് തകര്‍ന്നത്. പറന്നുയര്‍ന്ന് നാലു മിനിറ്റിന് ശേഷം റഡാറുമായുള്ള ബന്ധം നഷ്ടമാകുകയായിരുന്നു. ജക്കാര്‍ത്തയില്‍ നിന്നും വെസ്റ്റ് കളിമന്ദാന്‍ പ്രവിശ്യയിലെ പൊന്തിയാനകിലേക്ക് പോകുകയായിരുന്നു വിമാനം. 26 വര്‍ഷം പഴക്കമുള്ള വിമാനമാണിത്. വിമാനത്തില്‍ ഏഴ് കുട്ടികളും 12 ജീവനക്കാരും അടക്കം 62 പേരായിരുന്നു.




Similar News