രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 11,831 പേര്‍ക്കു കൂടി കൊവിഡ്; 84 മരണം

Update: 2021-02-08 07:04 GMT
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,831 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,08,38,194 ആയി ഉയര്‍ന്നു. 11,904 പേര്‍ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,05,34,505 ആയി. നിലവില്‍ 1,48,609 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 84 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 1,55,080 ആയി ഉയരുകയും ചെയ്തു. ഇതുവരെ 58,12,362 പേര്‍ കൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചു.




Similar News