ജമ്മു: പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്രസര്‍ക്കാര്‍ തീരുമാനം വിശദീരിക്കാനുള്ള കേന്ദ്രമന്ത്രിമാരുടെ ജമ്മുകശ്മീര്‍ സന്ദര്‍ശനം ഇന്നും തുടരും. പത്തു കേന്ദ്രമന്ത്രിമാരാകും ഇന്ന് സംസ്ഥാനത്ത് എത്തുക. സ്മൃതി ഇറാനി, പിയൂഷ് ഗോയല്‍, വി മുരളീധരന്‍ തുടങ്ങിയവര്‍ ജമ്മു മേഖലയിലെ വിവിധ ജില്ലകളില്‍ എത്തും.
കത്തുവയിലെ ബിലാവറിലാകും വി മുരളീധരന്‍ ജനങ്ങളെ കാണുക. ജമ്മുകശ്മീരില്‍ പ്രീപെയിഡ് മൊബൈല്‍ സേവനം പുനസ്ഥാപിക്കാന്‍ ഇന്നലെ അധികൃതര്‍ തീരുമാനിച്ചിരുന്നു. മൊബൈല്‍ ഇന്റര്‍നെറ്റ് പുനസ്ഥാപിക്കാന്‍ തീരുമാനിച്ചെങ്കിലും അനുവദിച്ച വെബ്‌സൈറ്റുകളില്‍ വാര്‍ത്താ പോര്‍ട്ടലുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.