കുത്തേറ്റ് ചികില്‍സയിലായിരുന്ന പോളിഷ് മേയര്‍ മരിച്ചു

Update: 2019-01-14 16:17 GMT
വാര്‍സോ: ജീവകാരുണ്യ ചടങ്ങിനിടെ അക്രമിയുടെ കുത്തേറ്റ് ചികില്‍സയിലായിരുന്ന പോളിഷ് മേയര്‍ മരിച്ചു. പോളിഷ് നഗരമായ ഡാന്‍സ്‌കിലെ മേയര്‍ പവല്‍ അഡമോവിച്ച് (53) ആണ് മരിച്ചത്. സ്റ്റേജ്‌ഷോക്കിടെ ആയിരങ്ങളുടെ മുമ്പില്‍വച്ച്് 27കാരനായ അക്രമി മേയറെ കുത്തിവീഴ്ത്തുകയായിരുന്നു.സര്‍ക്കാര്‍ ആശുപത്രിയില്‍ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍ക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള ധനസമാഹരണാര്‍ത്ഥം നടത്തിയ ജീവകാരുണ്യ പരിപാടിക്കിടെയായിരുന്നു സംഭവം. സ്‌റ്റേജിലേക്ക് അതിക്രമിച്ചു കയറിയ സ്റ്റഫാന്‍ എന്ന 27കാരന്‍ മേയറെ കത്തികൊണ്ട് നിരവധി തവണ കുത്തുകയായിരുന്നു.നെഞ്ചില്‍ കുത്തേറ്റതിനെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ മേയറെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും രക്ഷിക്കാനായില്ല.

അക്രമിയെ പോലിസ് സംഭവ സ്ഥലത്തുവെച്ചു തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.മേയറുടെ ഹൃദയം ഉള്‍പ്പെടെയുള്ള ആന്തരാവയവങ്ങള്‍ക്ക് പരിക്കേറ്റിരുന്നു. സ്റ്റീഫന്‍ എന്ന ക്രിമിനല്‍ പശ്ചാത്തലമുള്ള 27കാരനാണ് അക്രമിയെന്ന് പോളിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭരണകൂടം തന്നെ പീഡിപ്പിച്ചുവെന്നും നിരപരാധിയായ താന്‍ തടവിലാക്കപ്പെട്ടുവെന്നും ഇയാള്‍ സംഭവശേഷം പരിപാടി കാണാനെത്തിയവരോട് ആക്രോശിച്ചിരുന്നു. 1998 മുതല്‍ ഡാന്‍സ്‌കിലെ മേയറാണ് പവല്‍ അഡമോവിക്‌സ്.

Tags:    

Similar News