അഫ്ഗാനിലെ ഭൂകമ്പ ദുരിതാശ്വാസത്തിനായി 55 മില്യണ്‍ ഡോളര്‍ മാനുഷിക സഹായമായി നല്‍കുമെന്ന് യുഎസ്

ടെന്റുകള്‍, പാചകത്തിനായുള്ള പാത്രങ്ങള്‍, വെള്ളം സൂക്ഷിക്കുന്നതിനുള്ള പാത്രങ്ങള്‍, സോളാര്‍ വിളക്കുകള്‍, വസ്ത്രങ്ങള്‍, മറ്റ് വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ പ്രധാന ദുരിതാശ്വാസ വസ്തുക്കള്‍ അഫ്ഗാന് ലഭ്യമാക്കുമെന്ന് യുഎസ് വൃത്തങ്ങള്‍ അറിയിച്ചു.

Update: 2022-06-29 09:34 GMT

വാഷിങ്ടണ്‍: ഭൂകമ്പം കനത്ത നാശം വിതച്ച അഫ്ഗാന് 55 മില്യണ്‍ ഡോളറിന്റെ അടിയന്തര സഹായം വാഗ്ദാനം ചെയ്ത് യുഎസ്. കഴിഞ്ഞയാഴ്ച രാജ്യത്തുണ്ടായ ഭൂകമ്പത്തില്‍ 1100 പേര്‍ കൊല്ലപ്പെടുകയും ആയിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും നൂറുകണക്കിന് വീടുകള്‍ തകരുകയും ചെയ്തിരുന്നു.

ടെന്റുകള്‍, പാചകത്തിനായുള്ള പാത്രങ്ങള്‍, വെള്ളം സൂക്ഷിക്കുന്നതിനുള്ള പാത്രങ്ങള്‍, സോളാര്‍ വിളക്കുകള്‍, വസ്ത്രങ്ങള്‍, മറ്റ് വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ പ്രധാന ദുരിതാശ്വാസ വസ്തുക്കള്‍ അഫ്ഗാന് ലഭ്യമാക്കുമെന്ന് യുഎസ് വൃത്തങ്ങള്‍ അറിയിച്ചു.

പ്രകൃതി ദുരന്തം ഏറ്റവും മോശമായി ബാധിച്ചവരിലേക്ക് അടിയന്തരമായി യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് മുഖേന 55 മില്യണ്‍ ഡോളര്‍ അധിക മാനുഷിക സഹായം യുഎസ് നല്‍കുമെന്ന് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ചൊവ്വാഴ്ച വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

Heading

Content Area

Tags:    

Similar News