യോഗി ആദിത്യനാഥിന്റെ ഓഫിസിനു മുന്നില്‍ ആത്മഹത്യാ ശ്രമം;നില ഗുരുതരം

ഗുരുതരമായി പൊള്ളലേറ്റ ഇവരെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Update: 2020-07-18 10:11 GMT

ലക്നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫിസിന് മുന്നില്‍ അമ്മയും മകളും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമേത്തിയിലെ ജാമോ പ്രദേശത്തെ ഭൂമി തര്‍ക്ക കേസില്‍ പോലിസ് നിഷ്‌ക്രിയത്വം ആരോപിച്ചാണ് ആത്മഹത്യ ശ്രമം. ഗുരുതരമായി പൊള്ളലേറ്റ ഇവരെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമാണെന്നാണ് റിപോര്‍ട്ട്.

ഇന്നലെ വൈകുന്നേരം 5.40 ഓടെയാണ് സംഭവം നടന്നത്. ഈ പ്രദേശത്താണ് നിയമസഭയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫിസായ ലോക് ഭവനും സ്ഥിതിചെയ്യുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ജാമോ പ്രദേശത്തുള്ള ഗ്രാമത്തില്‍ അയല്‍വാസിയുമായുള്ള ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടാണ് സംഭവം. അയല്‍വാസികളെ ഭൂമിയില്‍ നിന്ന് ഒഴിവാക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കങ്ങളില്‍ തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും അവര്‍ ആരോപിച്ചു. ഞങ്ങളുടെ പരാതിയില്‍ പൊലിസ് നടപടി സ്വീകരിച്ചില്ലെന്നും ഉപദ്രവിക്കാന്‍ അയല്‍വാസിയുമായി ഒത്തുകളിക്കുകയാണെന്നും അവര്‍ പറഞ്ഞു.


Tags:    

Similar News