സൗദി വിമാനത്താവളത്തിനു നേരെ ഹൂഥി ആക്രമണം; ഒമ്പത് പേര്‍ക്ക് പരിക്ക്, പരിക്കേറ്റവരില്‍ ഇന്ത്യക്കാരനും
പരിക്കേറ്റവരില്‍ എട്ടു പേര്‍ സൗദി പൗരന്‍മാരാണ്. സൗദി വിമാനത്താവളങ്ങളെ ലക്ഷ്യമിട്ട് ഹൂഥി വിമതര്‍ നടത്തിവരുന്ന ആക്രമണ പരമ്പരയില്‍ ഒടുവിലെത്തേതാണ് അബ്ഹ വിമാനത്താവളത്തിനു നേരെയുണ്ടായ ആക്രമണം.
റിയാദ്: ദക്ഷിണ സൗദി അറേബ്യയിലെ സിവിലിയന്‍ വിമാനത്താവളത്തിനു നേരെ യമനിലെ ഹൂഥി വിമതര്‍ നടത്തിയ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ എട്ടു പേര്‍ സൗദി പൗരന്‍മാരാണ്. സൗദി വിമാനത്താവളങ്ങളെ ലക്ഷ്യമിട്ട് ഹൂഥി വിമതര്‍ നടത്തിവരുന്ന ആക്രമണ പരമ്പരയില്‍ ഒടുവിലെത്തേതാണ് അബ്ഹ വിമാനത്താവളത്തിനു നേരെയുണ്ടായ ആക്രമണം.
ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് അബ്ഹ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പോര്‍വിമാനങ്ങളെ ലക്ഷ്യമിട്ട് ശക്തമായ ആക്രമണത്തിന് തുടക്കമിട്ടതായി ഇറാന്‍ പിന്തുണയുള്ള ഹുഥി വിമതര്‍ അല്‍ മസീറ ടെലിവിഷന്‍ ചാനലിലൂടെ വ്യക്തമാക്കിയരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടെ അബ്ഹ വിമാനത്താവളത്തിനുരെ നിരവധി തവണ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. ജൂണ്‍ 12ന് അബ്ഹ വിമാനത്താവളത്തിനുനെരെയുണ്ടായ ഹൂഥികളുടെ മിസൈല്‍ ആക്രമണത്തില്‍ 26 പേര്‍ക്ക് പരിക്കേറ്റിരുന്നു.
പശ്ചിമേഷ്യയിലെ അങ്ങേയറ്റം ദരിദ്രരാജ്യമായ യമനില്‍ സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യസേനാ നടത്തിവരുന്ന ആക്രമണങ്ങള്‍ക്കെതിരേ അടുത്തിടെ ഹൂഥികള്‍ ആക്രമണം ശക്തമാക്കിയിട്ടുണ്ട്.