സിനിമാ മേഖലയിലെ പീഡനങ്ങള്‍ അറിയിക്കാന്‍ പോലിസിന്റെ ഹെല്‍പ്പ്‌ലൈന്‍

ഡിഐജി അജിതാ ബീഗത്തിന്റെ ഫോണ്‍ നമ്പറും ഇമെയില്‍ ഐഡിയുമാണ് നല്‍കിയിരിക്കുന്നത്.

Update: 2024-10-11 05:37 GMT

തിരുവനന്തപുരം: സിനിമാ മേഖലയിലെ ലൈംഗിക പീഡന പരാതികള്‍ അറിയിക്കാന്‍ പ്രത്യേക സൗകര്യമൊരുക്കി പോലിസ്. പ്രത്യേക അന്വേഷണ സംഘത്തിലെ ഡിഐജി അജിതാ ബീഗത്തിന്റെ ഫോണ്‍ നമ്പറും ഇമെയില്‍ ഐഡിയുമാണ് നല്‍കിയിരിക്കുന്നത്. പരാതിയുള്ളവര്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെട്ട് വിവരം അറിയിക്കാം.

ഹേമാ കമ്മിറ്റി റിപോര്‍ട്ട് പുറത്തുവന്നതിന് ശേഷം ഇതു വരെ 30 കേസുകളാണ് പ്രത്യേക അന്വേഷണ സംഘം റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 10 പരാതികള്‍ ഒരു മുന്‍ നടി നല്‍കിയതാണ്.

Tags:    

Similar News