ഹേമ കമ്മിറ്റി റിപോര്‍ട്ടിലെ മൊഴികളില്‍ കേസെടുക്കണമെന്ന് വനിതാ കമ്മീഷന്‍ സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപോര്‍ട്ടിലെ മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്യുന്നതിന് അനുകൂലമാണെന്ന് വനിതാ കമ്മീഷന്‍ സുപ്രിംകോടതിയെ അറിയിച്ചു. മൊഴികളില്‍ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ വെളിപ്പെടുന്നുണ്ടെങ്കില്‍ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ വകുപ്പുകള്‍ പ്രകാരം പോലിസ് സ്വമേധയാ കേസെടുക്കണമെന്നാണ് വനിതാകമ്മീഷന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. അതിനാല്‍ ആരോപണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക പോലിസ് സംഘം സ്വമേധയാ കേസെടുക്കണം. ഇരകള്‍ ഹേമാ കമ്മിറ്റിക്ക് മൊഴി നല്‍കിയിട്ട് ആറു വര്‍ഷമായെങ്കിലും പലരും മൊഴിയില്‍ നിന്ന് പിന്‍മാറിയെങ്കിലും പോലിസ് സ്വന്തം ഉത്തരവാദിത്തം പൂര്‍ത്തീകരിക്കണം.
ഹേമാ കമ്മിറ്റി റിപോര്‍ട്ടിലെ ഹൈക്കോടതി നടപടികള്‍ റദ്ദാക്കണമെന്ന നിര്‍മാതാവ് സജിമോന്‍ പാറയിലിന്റെ ഹരജി തള്ളണമെന്നും വനിതാകമ്മീഷന്‍ ആവശ്യപ്പെട്ടു. ക്രിമിനല്‍ കേസുകള്‍ റദ്ദാക്കണമെന്ന് പറയാന്‍ സജിമോന് നിയമപരമായ അവകാശമില്ലെന്ന് കമ്മീഷന്റെ സത്യവാങ്മൂലം പറയുന്നു.