ഭറൂച്ച്: ഗുജറാത്തിലെ ഭറൂച്ചിലെ കൊവിഡ് ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ തീപ്പിടിത്തത്തില്‍ 12 പേര്‍ മരിച്ചു. വെല്‍ഫെയര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മറ്റ് 50 ഓളം രോഗികളെ നാട്ടുകാരും അഗ്‌നിശമന സേനാംഗങ്ങളും രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.
കൊവിഡ് വാര്‍ഡില്‍ ചികില്‍സയിലായിരുന്ന 12 രോഗികളാണ് തീപിടിത്തത്തിലും പുക കാരണം ശ്വാസം മുട്ടിയും മരണപ്പെട്ടതെന്ന് ഭറൂച്ച് എസ്പി രാജേന്ദ്രസിങ് ചുദാസാമ പറഞ്ഞു. മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാലു നിലകളുള്ള നിയുക്ത കൊവിഡ് ആശുപത്രി ഭറൂച്ച്-ജംബുസാര്‍ ഹൈവേയിലാണ് സ്ഥിതിചെയ്യുന്നത്. ഇത് ഒരു ട്രസ്റ്റാണ് നടത്തുന്നത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് താഴത്തെ നിലയിലെ കൊവിഡ് വാര്‍ഡില്‍ തീപ്പിടിത്തമുണ്ടായതെന്ന് ഫയര്‍ ഓഫിസര്‍ ശൈലേഷ് സന്‍സിയ പറഞ്ഞു. ഒരു മണിക്കൂറിനുള്ളില്‍ തീ നിയന്ത്രണവിധേയമായി. 50 ഓളം രോഗികളെ നാട്ടുകാരും അഗ്‌നിശമന സേനാംഗങ്ങളും രക്ഷപ്പെടുത്തി. അടുത്തുള്ള മറ്റ് ആശുപത്രികളിലേക്ക് മാറ്റിയതായും അദ്ദേഹം പറഞ്ഞു. തീപ്പിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ലെന്ന് അധികൃതര്‍ അറിയിച്ചു.
12 Covid Patients Killed In Fire At Gujarat Hospital