കോഴിക്കോട് റെയില്‍ ക്രോസ് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി 14കാരന്‍ മരിച്ചു

Update: 2024-10-07 06:05 GMT

കോഴിക്കോട്: മണ്ണുര്‍ റെയില്‍ ക്രോസ് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വിദ്യാര്‍ത്ഥി മരിച്ചു.ചാലിയം ചാലിയപ്പാടം കൈതവളപ്പില്‍ ഹുസൈന്‍ കോയയുടെ മകന്‍ മുഹമ്മദ് ഇര്‍ഫാന്‍ (14)ആണ് മരിച്ചത്. രാവിലെ മണ്ണൂര്‍ റെയിലിന് സമീപം വടക്കോടിത്തറ ഭാഗത്ത് വച്ചാണ് അപകടം. കുട്ടിക്ക് കേള്‍വിക്ക് ബുദ്ധിമുട്ടുണ്ട്. ട്രെയിന്‍ വരുന്ന ശബ്ദം കേള്‍ക്കാന്‍ ഇര്‍ഫാന് സാധിക്കാതിരുന്നതാവും അപകട കാരണമെന്ന് കരുതുന്നു.




Similar News