കോട്ടയത്ത് ഫ്‌ലാറ്റിന്റെ 13ാം നിലയില്‍ നിന്ന് വീണ് 15 വയസ്സുകാരി മരിച്ചു

Update: 2022-04-17 02:04 GMT

കോട്ടയം: കോട്ടയത്തെ ഫഌറ്റിന്റെ 13ാം നിലയില്‍ നിന്ന് വീണ് 15 വയസ്സുകാരി കാരി മരിച്ചു. കഞ്ഞിക്കുഴിയിലെ ഫ്‌ലാറ്റില്‍ നിന്ന് വീണ റിയാ മാത്യു ആണ് മരിച്ചത്. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാത്രി പത്തേകാലോടെ ആണ് സംഭവം. സംഭവത്തില്‍ പോലിസ് ഇന്ന് മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തും. കളത്തിപ്പടി പള്ളിക്കൂടം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച റിയ. കോട്ടയം മെഡിക്കല്‍ കോളജില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹത്തിന്റെ പോസ്റ്റുമോര്‍ട്ടം പരിശോധന ഇന്ന് നടക്കും. സുരക്ഷാ ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലിസ് എത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റിയ വീണ് സമയത്ത് സുരക്ഷാ ജീവനക്കാര്‍ ഇക്കാര്യം അറിഞ്ഞില്ല. വൈകിയാണ് റിയ താഴെ വീണ് കിടക്കുന്നത് ഇവര്‍ കണ്ടത്. മകളെ തിരഞ്ഞ് വീട്ടുകാര്‍ പുറത്തെത്തിയപ്പോഴാണ് വീണ് മരിച്ച കാര്യം പുറത്തറിഞ്ഞത്.

Similar News