കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസില്‍ പണം വെച്ച് ചീട്ടുകളി; 16 പേര്‍ പിടിയില്‍

16 പ്രതികളില്‍ നിന്നും 12000 ത്തോളം രൂപയും കളിക്കാന്‍ ഉപയോഗിച്ച ചീട്ടുകളും നടക്കാവ് പോലീസ് കണ്ടെടുത്തു.

Update: 2024-11-14 00:18 GMT

കോഴിക്കോട്: കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസില്‍ പണം വെച്ച് ചീട്ടുകളിച്ചവരെ പൊലീസ് പിടികൂടി. മലബാര്‍ ഐ ഹോസ്പിറ്റലിന് സമീപത്തെ ബഹുനില കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന എരഞ്ഞിപ്പാലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ ചീട്ടുകളിച്ചവരാണ് പിടിയിലായത്.

16 പ്രതികളില്‍ നിന്നും 12000 ത്തോളം രൂപയും കളിക്കാന്‍ ഉപയോഗിച്ച ചീട്ടുകളും നടക്കാവ് പോലീസ് കണ്ടെടുത്തു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത നടക്കാവ് പൊലീസ് എഫ്‌ഐആര്‍ വ്യാഴാഴ്ച കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിക്ക് മുമ്പാകെ സമര്‍പ്പിക്കും.


Similar News