സംസ്ഥാനത്ത് 28 ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കും
ഇതിനായി ഓരോ കോടതിയിലും ജില്ലാ ജഡ്ജി, ബെഞ്ച് ക്ലാര്‍ക്ക്, സീനിയര്‍ ക്ലാര്‍ക്ക് എന്നിവരുടെ ഓരോ തസ്തിക റെഗുലര്‍ അടിസ്ഥാനത്തിലും കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് /എല്‍.ഡി ടൈപ്പിസ്റ്റ്, ഓഫിസ് അറ്റന്‍ഡന്റ് എന്നിവരുടെ ഓരോ തസ്തിക കോണ്ട്രാക്റ്റ് അടിസ്ഥാനത്തിലും സൃഷ്ടിക്കും.
തിരുവനന്തപുരം: സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ബലാല്‍സംഗ കേസുകളും പോക്സോ നിയമപ്രകാരമുള്ള കേസുകളും വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് 14 ജില്ലകളിലായി 28 ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. രണ്ടുവര്‍ഷത്തേക്കാണ് ഇതിന് അനുമതി നല്‍കുന്നത്.
തിരുവനന്തപുരം, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍ (തിരുവനന്തപുരം ജില്ല); പുനലൂര്‍, കരുനാഗപ്പള്ളി (കൊല്ലം); പത്തനംതിട്ട (പത്തനംതിട്ട); ഹരിപ്പാട് (ആലപ്പുഴ); കോട്ടയം, ചങ്ങനാശ്ശേരി (കോട്ടയം); പൈനാവ്, കട്ടപ്പന (ഇടുക്കി); പെരുമ്പാവൂര്‍, ആലുവ (എറണാകുളം); തൃശ്ശൂര്‍, കുന്നംകുളം, ഇരിങ്ങാലക്കുട (തൃശ്ശൂര്‍); പട്ടാമ്പി, പാലക്കാട് (പാലക്കാട്); പെരിന്തല്‍മണ്ണ, തിരൂര്‍, മഞ്ചേരി (മലപ്പുറം); കോഴിക്കോട്, കൊയിലാണ്ടി (കോഴിക്കോട്); കല്‍പ്പറ്റ (വയനാട്); തലശ്ശേരി, തളിപ്പറമ്പ് (കണ്ണൂര്‍); ഹോസ്ദുര്‍ഗ് (കാസര്‍ഗോഡ്) എന്നിവിടങ്ങളിലാണ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി സ്ഥാപിക്കുക.