ഡല്‍ഹി ഗുരുഗ്രാമില്‍ 42 കോടിയുടെ സ്വര്‍ണവേട്ട
വ്യത്യസ്ത യന്ത്രഭാഗങ്ങളുടെ രൂപത്തിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ നാല് വിദേശ പൗരന്മാരെ അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: ഡല്‍ഹി ഗുരുഗ്രാമില്‍ വന്‍ സ്വര്‍ണവേട്ട. 85 കിലോ സ്വര്‍ണമാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്‌സ് പിടികൂടിയത്. 42 കോടി വിലവരുന്ന സ്വര്‍ണ്ണമാണിത്. യന്ത്രഭാഗങ്ങള്‍ എന്ന വ്യാജേനയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.ഡല്‍ഹി ഛത്താര്‍പുര്‍, ഗുഡ്ഗാവ് ജില്ലകളില്‍ നടത്തിയ തിരച്ചിലിലാണ് അധികൃതര്‍ കോടികളുടെ സ്വര്‍ണ്ണം കണ്ടെത്തിയത്. വ്യത്യസ്ത യന്ത്രഭാഗങ്ങളുടെ രൂപത്തിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ നാല് വിദേശ പൗരന്മാരെ അറസ്റ്റ് ചെയ്തു. ദക്ഷിണകൊറിയ, തായ്‌വാന്‍ സ്വദേശികളാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഒരു കോടി വിലവരുന്ന 2.5 കിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടിയിരുന്നു. കഴിഞ്ഞ 16ന് വിമാനത്തിലെ ലൈഫ് ജാക്കറ്റില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണവും കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഡല്‍ഹി വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് ഈയിടെ വ്യാപകമായതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.