6 ഓഫിസര്‍മാര്‍ക്ക് കൊവിഡ്; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനം അടച്ചു

Update: 2020-06-06 10:21 GMT

ന്യൂഡല്‍ഹി: ആറ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനം രണ്ട് ദിവസത്തേക്ക് സീല്‍ ചെയ്തു. രോഗം ബാധിച്ച ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട പത്തിലധികം ഉദ്യോഗസ്ഥര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ഇഡിയുടെ ഹെഡ് ഓഫിസിലെ ബ്രാഞ്ചില്‍ ജോലി ചെയ്യുന്ന ഒരു ജൂനിയര്‍ റാങ്ക് ഉദ്യോഗസ്ഥന്‍ കൊറോണ പരിശോധന നടത്തിയിരുന്നു. കേന്ദ്ര അര്‍ധസൈനിക വിഭാഗത്തില്‍ നിന്ന് അന്വേഷണ ഏജന്‍സിയിലേക്ക് ഡെപ്യൂട്ടേഷനിലെത്തിയതായിരുന്നു ഇദ്ദേഹമെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപോര്‍ട്ട് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍, ഹവാല കുറ്റകൃത്യങ്ങള്‍ തുടങ്ങിയ അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഓഫിസ് കെട്ടിടം ആഴ്ചയില്‍ രണ്ടുതവണ ശുചീകരിക്കുന്നുണ്ട്. ഓരോ ദിവസവും ജോലിക്ക് അത്യവശ്യമായ ജീവനക്കാര്‍ മാത്രമാണ് ഓഫിസിലെത്തുന്നത്.




Tags:    

Similar News