തിരുവനന്തപുരത്ത് മൽസ്യബന്ധന ബോട്ട് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു; എട്ടോളം പേരെ കാണാതായി
24 പേര്‍ വള്ളത്തിലുണ്ടായിരുന്നതായാണ് വിവരം. ഇതില്‍ ചിലര്‍ നീന്തി കരയ്ക്കെത്തി. മറ്റു ചിലരെ ബോട്ടുകളിലെത്തി രക്ഷപ്പെടുത്തി. കരയിലെത്തിയവരെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം: അഞ്ചുതെങ്ങിന് സമീപം മുതലപ്പുഴയില്‍ മൽസ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. എട്ടോളം പേരെ കാണാതായി. ശക്തമായ കാറ്റിലും തിരയിലും അകപ്പെട്ട് തീരത്തിന് സമീപത്ത് വെച്ചാണ് ബോട്ട് മറിഞ്ഞത്. ഷാനവാസ്, നിസാം എന്നിവരാണ് മരിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് നാവിക സേനയുടെ സഹായം തേടിയിട്ടുണ്ട്.

വര്‍ക്കലയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. വര്‍ക്കല സ്വദേശി കഹാറിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. കാണാതായവരില്‍ കഹാറിന്റെ മക്കളും ഉണ്ടെന്നാണ് വിവരം. 24 പേര്‍ വള്ളത്തിലുണ്ടായിരുന്നതായാണ് വിവരം. ഇതില്‍ ചിലര്‍ നീന്തി കരയ്ക്കെത്തി. മറ്റു ചിലരെ ബോട്ടുകളിലെത്തി രക്ഷപ്പെടുത്തി. കരയിലെത്തിയവരെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതില്‍ ചിലരുടെ നില ഗുരതരമായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയേക്കും. മൽസ്യത്തൊഴിലാളികളും പോലിസും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. എന്നാല്‍ ശക്തമായ കാറ്റും തിരയും തുടരുന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടവും പോലിസും നാവികസേനയുടെ സഹായം തേടിയത്.