കോട്ടയത്ത് പഴക്കടയിൽ നിന്ന് 10 കിലോ മാമ്പഴം മോഷ്ടിച്ച് പോലിസ് ഉദ്യോഗസ്ഥന്‍; സിസിടിവിയിൽ കുടുങ്ങി

കഴിഞ്ഞ മാസം 30ന് പുലര്‍ച്ചെ കാഞ്ഞിരപ്പള്ളി ടൗണില്‍ പ്രവര്‍ത്തിക്കുന്ന പഴക്കടയിലാണ് മോഷണം നടന്നത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇത് നടത്തിയത് ഒരു പോലിസുകാരനാണ് എന്ന് തിരിച്ചറിഞ്ഞത്.

Update: 2022-10-04 10:19 GMT

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ച് പോലിസ് ഉദ്യോഗസ്ഥന്‍. 600 രൂപ വില വരുന്ന 10 കിലോ മാമ്പഴമാണ് മോഷ്ടിച്ചത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ മാസം 30ന് പുലര്‍ച്ചെ കാഞ്ഞിരപ്പള്ളി ടൗണില്‍ പ്രവര്‍ത്തിക്കുന്ന പഴക്കടയിലാണ് മോഷണം നടന്നത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇത് നടത്തിയത് ഒരു പോലിസുകാരനാണ് എന്ന് തിരിച്ചറിഞ്ഞത്. വണ്ടി നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇടുക്കി എ ആര്‍ ക്യാമ്പിലെ പോലിസുകാരനാണ് ഇത് മോഷ്ടിച്ചതെന്ന് പോലിസ് തിരിച്ചറിയുകയായിരുന്നു.

കോട്ടയം കൂട്ടിക്കല്‍ സ്വദേശിയാണ് മോഷണം നടത്തിയ പോലിസുകാരന്‍. സംഭവം പുറത്തുവന്നതിന് പിന്നാലെ മുങ്ങിയ പോലിസുകാരനെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പോലിസ് ആരംഭിച്ചു. കാഞ്ഞിരപ്പള്ളി പോലിസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

Similar News