കക്കാടം പൊയിലില്‍ വാഹനാപകടത്തില്‍ കൊടുവള്ളി സ്വദേശിനിയായ യുവതി മരണപ്പെട്ടു

Update: 2024-08-21 17:43 GMT

കുന്ദമംഗലം:കക്കാടം പൊയിലില്‍ വാഹനാപകടത്തില്‍ യുവതി മരണപ്പെട്ടു. മലയോര ഹൈവേയില്‍ കൂമ്പാറ കക്കാടംപൊയില്‍ റോഡില്‍ ആനക്കല്ലൂംപാറായില്‍ കാറിന്റെ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിലാണ് കൊടുവള്ളി മുക്കിലങ്ങാടി സ്വദേശി ഫാത്തിമ മഖ്ബൂല (21) മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന ഓമശ്ശേരി-തറോല്‍ സ്വദേശിയായ മുന്‍ഷിക്കിനെ നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കക്കാടംപൊയില്‍ ഭാഗത്തു നിന്നും ചുരമിറങ്ങി വന്ന കാറിന്റെ നിയന്ത്രണം നഷ്ടമായി സമീപത്തുള്ള കലുങ്കില്‍ ഇടിച്ചാണ് അപകടം. ഉടന്‍ തന്നെ പരിക്കേറ്റവരെ നാട്ടുകാര്‍ അരീക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫാത്തിമയുടെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Similar News