അബുദാബിയില്‍ ജുലൈ 19 മുതല്‍ രാത്രികാല യാത്രാവിലക്ക്

Update: 2021-07-16 04:45 GMT
അബുദാബിയില്‍ ജുലൈ 19 മുതല്‍ രാത്രികാല യാത്രാവിലക്ക്

അബൂദാബി: കൊവിഡ് 19 അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ അബുദാബിയില്‍ ജൂലൈ 19 മുതല്‍ രാത്രികാല യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ദേശീയ അണുനശീകരണം പ്രഖ്യാപിച്ചതിനാലാണ് രാത്രികാല വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് ദുരന്ത നിവാരണ സമിതി അറിയിച്ചു. പൊതുജനാരോഗ്യം സുരക്ഷിതമാക്കുന്നതിനും കൊവിഡ് വ്യാപനം തടയുന്നതിനുമായാണ് ദേശീയ അണുനശീകരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

അര്‍ദ്ധരാത്രിയില്‍ തുടങ്ങി പുലര്‍ച്ചെ അഞ്ച് വരെ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. ഈ സമയങ്ങളില്‍ വാഹന ഗതാഗതാഗം നിയന്ത്രിക്കും. പൊതുജനങ്ങള്‍ വീടുകളില്‍ തന്നെ കഴിയണമെന്നും അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നും അധികൃതര്‍ അറിയിച്ചു.

Tags:    

Similar News