നീലച്ചിത്ര നിര്‍മാണം: ബോളിവുഡ് നടി ശില്‍പാ ഷെട്ടിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

Update: 2021-07-19 18:54 GMT
നീലച്ചിത്ര നിര്‍മാണം: ബോളിവുഡ് നടി ശില്‍പാ ഷെട്ടിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

മുംബൈ: നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് താരം ശില്‍പാ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയെ മുംബൈ പോലിസ് അറസ്റ്റ് ചെയ്തു. കുന്ദ്രയ്‌ക്കെതിരേ മതിയായ തെളിവുകള്‍ ഉണ്ടെന്നും കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മുംബൈ പോലിസ് അറിയിച്ചു. നീലച്ചിത്ര നിര്‍മാണവും ആപ്പുകളിലൂടെ അവ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കുന്ദ്ര അറസ്റ്റിലായതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് മുംബൈ ക്രൈം ബ്രാഞ്ച് ഇതുസംബന്ധിച്ച് കേസെടുത്തിരുന്നത്.

    നീലച്ചിത്ര നിര്‍മാണത്തിലെ പ്രധാന ഗൂഢാലോചന നടത്തിയത് കുന്ദ്രയാണെന്ന് മുംബൈ പോലിസ് പറഞ്ഞു. ആരോപണം നിഷേധിച്ച രാജ് കുന്ദ്ര കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയിരുന്നു. വ്യവസായിയായ രാജ് കുന്ദ്ര 2009ലാണ് ശില്‍പാ ഷെട്ടിയെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് മൂന്നു മക്കളുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ പാര്‍ട്ട്ണര്‍ കൂടിയാണ് ജെ എല്‍ സ്ട്രീം എന്ന ആപ്ലിക്കേഷന്റെ ഉടമയായ രാജ് കുന്ദ്ര. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ചുറ്റിപ്പറ്റിയുള്ള വാതുവയ്പ്പ്, സ്‌പോട്ട് ഫിക്‌സിങ് അഴിമതിയുമായി ബന്ധപ്പെട്ട് 2013ല്‍ ഡല്‍ഹി പോലിസ് അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.

Actor Shilpa Shetty's Husband Raj Kundra Arrested In Porn Films Case

Tags:    

Similar News