അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന: ദിലീപിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു
കേസില്‍ ദിലീപ് അടക്കം ആറു പ്രതികള്‍ക്ക് നേരത്തെ ഹൈക്കോടതി കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ആന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ദിലീപും കൂട്ടു പ്രതികളും ഹാജരാക്കിയ മൊബൈല്‍ ഫോണുകളില്‍ ക്രിത്രിമം നടത്തി ഡേറ്റകള്‍ നശിപ്പിച്ചതിനു ശേഷമാണ് ഇവ പ്രതികള്‍ ഹാജരാക്കിയതെന്ന് തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായതായി ക്രൈംബ്രാഞ്ച് ഇന്നലെ കോടതിയെ അറിയിച്ചിരുന്നു.
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെയും കൂട്ടു പ്രതികളുടെയും മുന്‍കൂര്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു.കേസില്‍ ദിലീപ് അടക്കം ആറു പ്രതികള്‍ക്ക് നേരത്തെ ഹൈക്കോടതി കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ആന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ദിലീപും കൂട്ടു പ്രതികളും ഹാജരാക്കിയ മൊബൈല്‍ ഫോണുകളില്‍ ക്രിത്രിമം നടത്തി ഡേറ്റകള്‍ നശിപ്പിച്ചതിനു ശേഷമാണ് ഇവ പ്രതികള്‍ ഹാജരാക്കിയതെന്ന് തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായതായി ക്രൈംബ്രാഞ്ച് ഇന്നലെ കോടതിയെ അറിയിച്ചിരുന്നു.
മുംബൈയിലെ ഒരു ലാബില്‍ നാല് മൊബൈല്‍ ഫോണുകള്‍ അയച്ചാണ് കേസിന് സഹായമാകുമെന്ന് കരുതിയ ഡേറ്റകള്‍ നശിപ്പിച്ചതെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.മൊബൈല്‍ ഫോണുകള്‍ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടതിനു ശേഷമാണ് ഡേറ്റകള്‍ നശിപ്പിച്ചതെന്നും അന്വേഷണ സംഘം റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.മുംബൈയിലെ ലാബ് ജീവനക്കാരെ ചോദ്യം ചെയ്തതില്‍ നിന്നും ദിലീപിന്റെ അഭിഭാഷകരില്‍ ഒരാളാണ് ഇത് ലാബിലേക്ക് കൊറിയര്‍ മുഖേന അയച്ചതെന്ന് വ്യക്തമായെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. ഫോണിലെ ഡാറ്റാകള്‍ മറ്റൊരു ഹാര്‍ഡ് ഡിസ്‌കിലേക്ക് മാറ്റുകയും ചെയ്തു.വിന്‍സെന്റ് ചൊവ്വല്ലൂര്‍ എന്ന വ്യക്തി വഴിയാണ് ലാബില്‍ മൊബൈല്‍ ഫോണുകള്‍ നല്‍കിയത്.ദിലീപിന്റെ നാലു അഭിഭാഷകര്‍ വിന്‍സെന്റ് ചൊവ്വല്ലൂരിനൊപ്പം ലാബിലെത്തി ഡാറ്റകള്‍ പരിശോധിച്ചുവെന്നും അന്വേഷണ സംഘം കോടതിയില്‍ നല്‍കിയ റിപോര്‍ട്ടില്‍ വ്യക്തമാക്കി.
ഹാര്‍ഡ് ഡിസ്‌ക്ക് ലാബില്‍ നിന്നും പിടിച്ചെടുത്തുവെന്നും അന്വേഷണ സംഘം കോടതിയില്‍ നല്‍കിയ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.ഹാര്‍ഡ് ഡിസ്‌ക്ക് തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബില്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണെന്നും ക്രൈംബ്രാഞ്ച് റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.കേസില്‍ നിര്‍ണായകമായ പല തെളിവുകളും നശിപ്പിച്ചതിനു ശേഷമാണ് പ്രതികള്‍ ഫോണുകള്‍ ഹാജരാക്കിയിരിക്കുന്നതെന്ന് വ്യക്തമാണെന്നും ക്രൈംബ്രാഞ്ച് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.ക്രൈംബ്രാഞ്ചിന്റെ റിപോര്‍ട്ട് പരിഗണിച്ച ഹൈക്കോടതി നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹരജി ഇന്നലെ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് നിലവിലെ പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദിലീപിന്റെയും കൂട്ടു പ്രതികളുടെയും മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.