ദിലീപ് പ്രതിയായ വധഗൂഢാലോചനക്കേസ്: അന്വേഷണം സിബിഐ ക്ക് വിട്ടുകൂടെയെന്ന് കോടതി; വേണ്ടെന്ന് സര്‍ക്കാര്‍

കേസില്‍ നിലവില്‍ നടക്കുന്നത് നിഷ്പക്ഷവും നീതയുക്തവുമായ അന്വേഷണമാണ് നടക്കുന്നത് ഈ സാഹചര്യത്തില്‍ കേസ് സിബി ഐക്ക് കൈമാറേണ്ടതില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു

Update: 2022-03-31 09:51 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിന്റെ അന്വേഷണം സിബി ഐക്ക് വിട്ടുകൂടെയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. എന്നാല്‍ അന്വേഷണം സിബി ഐക്ക് വിടുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തു. നിലവില്‍ അതിനുള്ള സാഹചര്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

കേസിന്റെ എഫ് ഐ ആര്‍ റദ്ദാക്കണമെന്നും അതല്ലെങ്കില്‍ അന്വേഷണം സിബി ഐക്ക് വിടണമെന്നും അഭ്യര്‍ഥിച്ച് ദിലീപ് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെ വാദത്തിനിടയിലാണ് കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയത്.കേസില്‍ നിലവില്‍ നടക്കുന്നത് നിഷ്പക്ഷവും നീതയുക്തവുമായ അന്വേഷണമാണ് നടക്കുന്നത് ഈ സാഹചര്യത്തില്‍ കേസ് സിബി ഐക്ക് കൈമാറേണ്ടതില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.എന്നാല്‍ കേസ് കെട്ടിച്ചതാണെന്നും ഈ സാഹചര്യത്തില്‍ എഫ് ഐ ആര്‍ റദ്ദാക്കണമെന്നുമാണ് ദിലീപിന്റെ വാദം.

Tags:    

Similar News