നടിയെ ആക്രമിച്ച കേസ്:ദിലീപിന് അനൂകൂലമായ ആര്‍ ശ്രീലേഖയുടെ പരാമര്‍ശം; പോലിസ് അന്വേഷണം തുടങ്ങി
പ്രാഥമിക അന്വേഷണമാണ് ആരംഭിച്ചിരിക്കുന്നത്.ഇതിനു ശേഷമായിരിക്കും തുടര്‍ നടപടി സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുകയെന്നാണ് വിവരം. യൂട്യൂബിലൂടെ ശ്രീലേഖ നടത്തിയ പരാമര്‍ശത്തിന്റെ വീഡിയോ പോലിസ് പരിശോധിക്കും
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍ ദിലീപിന് അനൂകൂലമായ വിധത്തില്‍ യുട്യൂബ് ചാനലിലൂടെ മൂന്‍ ജയില്‍ മേധാവി ആര്‍ ശ്രീലേഖ നടത്തിയ പരാമര്‍ശം അടക്കമുളള വിഷയങ്ങളില്‍ പോലിസ് അന്വേഷണം തുടങ്ങി.കുസുമം ജോസഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലിസ് അന്വേഷണം ആരംഭിച്ചത്.പ്രാഥമിക അന്വേഷണമാണ് ആരംഭിച്ചിരിക്കുന്നത്.ഇതിനു ശേഷമായിരിക്കും തുടര്‍ നടപടി സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുകയെന്നാണ് വിവരം. യൂട്യൂബിലൂടെ ശ്രീലേഖ നടത്തിയ പരാമര്‍ശത്തിന്റെ വീഡിയോ പോലിസ് പരിശോധിക്കും.
ശ്രീലേഖയുടെ പരാമര്‍ശം വിവാദമായതോടെ സംഭവത്തില്‍ ശ്രീലേഖയുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം ആരംഭിച്ചിരുന്നു.ഇത് സംബന്ധിച്ച് അന്വേഷണ സംഘം നിയമോപദേശം തേടിയിരുന്നു. തുടര്‍ന്നാണ് മൊഴിയെടുക്കാന്‍ തീരുമാനിച്ചത്.നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം ഈ മാസം 15 ന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് നേരത്തെ കോടതി അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.ഇതു പ്രകാരമുള്ള നടപടികള്‍ നടന്നുവരുന്നതിനിടയിലാണ് പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായത്.
സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് അന്വേഷണ സംഘം കോടതിയുടെ അനുമതിയോടെ കേസില്‍ തുടരന്വേഷണം ആരംഭിച്ചിരുന്നത്.തുടരന്വേഷണത്തെ ദിലീപ് എതിര്‍ത്തുവെങ്കിലും കോടതി തുടരന്വേഷണത്തിന് അനുമതി നല്‍കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ദിലീപ് അടക്കം ആറുപേര്‍ക്കെതിരെ പോലിസ് കേസെടുത്തിരുന്നു.