ചെരിപ്പൂരി അടിക്കാന്‍ പോയിട്ടുണ്ട്; സിനിമയിലെ മോശം അനുഭവത്തെ കുറിച്ച് നടി ഉഷ
കൊച്ചി: അനുഭവിച്ച കുട്ടികള്‍ തന്നെയാണല്ലോ മൊഴി കൊടുത്തത്. നടന്ന കാര്യം തന്നെയാണ് അവര്‍ പറഞ്ഞിരിക്കുന്നത്. ഇതില്‍ പല കാര്യങ്ങളും നേരത്തേ അറിഞ്ഞതാണല്ലോ. നടി ആക്രമിക്കപ്പെട്ട സമയത്ത് പുറത്തുവന്നതാണല്ലോ. റിപോര്‍ട്ട് പുറത്തുവന്നതോടെ അത് ഉറപ്പിച്ചു. സിനിമാ മേഖല മൊത്തം ഇത്തരം ആളുകളാണെന്ന് പറയാനാവില്ല. അല്ലാതെ തന്നെ നേരത്തെ ഇത്തരം അനുഭവങ്ങളുണ്ടായവര്‍ പങ്കുവച്ചിട്ടുണ്ട്. കുറച്ച് ആളുകള്‍ ഇങ്ങനെയൊക്കെ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാവരെയും കുറ്റം പറയാനാവില്ല. പ്രതികള്‍ക്കെതിരേ സര്‍ക്കാര്‍ ഇടപെടണം. പല സംഘടനയുടെയും ഉന്നതസ്ഥാനങ്ങളിലിരിക്കുന്ന ഭാരവാഹികളൊക്കെയുണ്ട്.
അവര്‍ക്കെതിരേ നടപടിയെടുക്കണം. അവരെ മാറ്റിനിര്‍ത്തണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. റിപോര്‍ട്ട് പുറത്തുവരുമെന്ന് പറഞ്ഞുകേട്ടിരുന്നു. പരാതി നല്‍കാന്‍ പെണ്‍കുട്ടികള്‍ തയ്യാറാവമെന്നാണ് നടിമാരോട് ആവശ്യപ്പെടുന്നത്. അല്ലാത്തപക്ഷം ഇനിയും ഇത് തുടര്‍ന്നുകൊണ്ടിരിക്കും. ശാരദാ മാഡം തന്നെ പറഞ്ഞിട്ടുണ്ട്. അവര്‍ അഭിനയിക്കുന്ന കാലത്ത് തന്നെ സ്ത്രീകള്‍ ചൂഷണത്തിന് ഇരയാവുന്നുണ്ടെന്നാണ്. നടപടിയെടുത്തില്ലെങ്കില്‍ ഇത് തുടരും. വ്യക്തിപരമായും അനുഭവങ്ങളുണ്ടായിട്ടുണ്ട്. അപ്പോള്‍ തന്നെ ഞാന്‍ പ്രതികരിച്ചിട്ടുണ്ട്. നല്ല തിരക്കുപിടിച്ചുനില്‍്ക്കുന്ന സമയത്താണ്. ആ സംവിധായകന്റെ സിനിമയിലാണെന്നു പറഞ്ഞപ്പോള്‍ തന്നെ പലരും കുഴപ്പക്കാരനാണെന്നു പറഞ്ഞിരുന്നു. അയാള്‍ മരിച്ചുപോയി. ആ സംവിധായകന് ചില രീതികളുണ്ട്. ആദ്യം സ്‌നേഹവും സ്വാതന്ത്ര്യവും തരും. ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാന്‍ പറയും. പൊട്ടുതൊടാന്‍ പറയും. എല്ലാ സ്‌നേഹവും സ്വാതന്ത്ര്യവും തരും. പിന്നീട് മുറിയിലേക്ക് ഫോണില്‍ വിളിക്കും. ഞാന്‍ അപ്പോള്‍ തന്നെ പ്രതികരിക്കുമായിരുന്നു. ചെരിപ്പൂരി അടിക്കാന്‍ പോയിട്ടുണ്ട്. എന്റെ കൂടി വാപ്പച്ചി ഉണ്ടായിരുന്നതിനാല്‍ പിന്നെ പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും ഉഷ മാധ്യമങ്ങളോട് പറഞ്ഞു.