എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

Update: 2024-10-14 05:31 GMT

മുംബൈ: മുംബൈ-ന്യൂയോര്‍ക്ക് എയര്‍ ഇന്ത്യ വിമാനത്തിനും രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ക്കും ബോംബ് ഭീഷണി. ഇതേ തുടര്‍ന്ന് ഈ മൂന്ന് വിമാനങ്ങളും അടിയന്തര ലാന്റിങ് നടത്തി. മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിനാണ്് ആദ്യം ബോംബ് ഭീഷണി വന്നത്. തുടര്‍ന്ന് ഫ്‌ളൈറ്റ് ഡല്‍ഹിയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു. നിലവില്‍ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാപരിശോധനകള്‍ക്കായി നിര്‍ത്തിയിട്ടിരിക്കുകയാണ് വിമാനം. വിമാനത്താവളത്തിലേക്ക് പുറപ്പെട്ട AI 119വിമാനത്തിനാണ് ഭീഷണി ലഭിച്ചത്. തുടര്‍ന്ന് വിമാനം വഴിതിരിച്ചുവിടുകയായിരുന്നു. മുംബൈയില്‍ നിന്ന് ജിദ്ദയിലേക്ക് പുറപ്പെടേണ്ട 6ാ56 വിമാനവും മുംബൈയില്‍ നിന്ന് മസ്‌കത്തിലേക്ക് പുറപ്പെടേണ്ട വിമാനത്തിനുമാണ് ബോംബ് ഭീഷണി. തുടര്‍ന്ന് ഈ വിമാനങ്ങളില്‍ പരിശോധന തുടരുകയാണ്.


Similar News