ഹിന്ദുത്വ ഭീഷണി: ബീഫ് ഫെസ്റ്റിവല്‍ 'ബീപ്' ഫെസ്റ്റിവലാക്കി സംഘാടകര്‍

നിരവധി വലതുപക്ഷ പേജുകളില്‍ നിന്നും അക്കൗണ്ടുകളില്‍ നിന്നും പേരും നമ്പറും ഷെയര്‍ ചെയ്‌തെന്നും ഇതേത്തുടര്‍ന്നാണ് പേര് മാറ്റിയതെന്നും സംഘാടകരിലൊരാളായ അര്‍ജുന്‍ കര്‍ പറഞ്ഞു

Update: 2019-06-07 02:53 GMT
കൊല്‍ക്കത്ത: ഹിന്ദുത്വരുടെ ഭീഷണിയെ തുടര്‍ന്ന് കൊല്‍ക്കത്ത സിറ്റിയില്‍ നടത്തുന്ന ഫുഡ് ഫെസ്റ്റിവലിന്റെ പേര് ബീഫ് ഫെസ്റ്റിവല്‍ എന്നതു മാറ്റി ബീപ് ഫെസ്റ്റിവല്‍ എന്നാക്കി. ജൂണ്‍ 23 മുതല്‍ സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ സദര്‍ സ്ട്രീറ്റിലെ കഫെയിലാണ് കൊല്‍ക്കത്ത ബീഫ് ഫെസ്റ്റിവല്‍ നടത്തുന്നതായി സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യം ചെയ്തത്. ഇതോടെ ഹിന്ദുത്വരും വലതുപക്ഷ അനുകൂലികളും സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും സംഘാടകരുടെ ഫോണ്‍ നമ്പറും പേരും വച്ച് ഭീഷണികളുമായി രംഗത്തെത്തുകയായിരുന്നു. ഇതോടെയാണ് സംഘാടകര്‍ ഫെസ്റ്റിവലിന്റെ പേരിലെ ബീഫ് എന്നതു മാറ്റി ബീപ് എന്നാക്കാന്‍ തീരുമാനിച്ചത്. നിരവധി വലതുപക്ഷ പേജുകളില്‍ നിന്നും അക്കൗണ്ടുകളില്‍ നിന്നും പേരും നമ്പറും ഷെയര്‍ ചെയ്‌തെന്നും ഇതേത്തുടര്‍ന്നാണ് പേര് മാറ്റിയതെന്നും സംഘാടകരിലൊരാളായ അര്‍ജുന്‍ കര്‍ പറഞ്ഞു. ഒരു കോളജ് വിദ്യാര്‍ഥിയുടെ നിര്‍ദേശപ്രകാരമാണ് ബീഫ് എന്നതു മാറ്റി ബീപ് എന്നാക്കി മാറ്റിയത്. ഇതിനു നിരവധി പേരാണ് പിന്തുണയുമായെത്തിയത്. പിന്തുണയ്ക്കുന്നവരില്‍ ഏറെയും ഫാഷിസ്റ്റ് പ്രകൃതക്കാരാണ്. ഇത്തരം പരിപാടികളെ രാഷ്ട്രീയവല്‍ക്കരിക്കുന്നതും മതവല്‍ക്കരിക്കുന്നതും പരിതാപകരമാണെന്നും അദ്ദേഹം പറഞ്ഞു.
Tags:    

Similar News