രാഹുല്‍ ഗാന്ധിയെന്ന് പേരുള്ളതിനാല്‍ സിം കാര്‍ഡും ബാങ്ക് ലോണും കിട്ടുന്നില്ലെന്ന് യുവാവ്

പ്രശ്‌നം രൂക്ഷമായതോടെ തന്റെ പേരുമാറ്റണമെന്ന അപേക്ഷ നവ്#ഡകാനിരിക്കുകയാണ് യുവാവ്. ഗാന്ധിക്ക് പകരം കുടുംബ പേരായ മാളവിയ എന്ന പേര് ചേര്‍ക്കാനാണ് തീരുമാനമെന്ന് യുവാവ് പറഞ്ഞു.

Update: 2019-07-30 13:12 GMT

മധ്യപ്രദേശ്: രാഹുല്‍ ഗാന്ധിയെന്നു പേരുള്ളതിനാല്‍ മൊബൈല്‍ സിം കാര്‍ഡും ബാങ്ക് ലോണും കിട്ടുന്നില്ലെന്ന പരാതിയുമായി യുവാവ്. മധ്യപ്രദേശിലെ ഇന്‍ഡോറിനടുത്തുള്ള അഖണ്ഡ്‌നഗറിലെ 20കാരനാണ് രാഹുല്‍ ഗാന്ധിയെന്ന പേര് കാരണം പ്രതിസന്ധിയിലായത്. സിംകാര്‍ഡ് എടുക്കാന്‍ മൊബൈല്‍ കടയില്‍ പോയാല്‍ പേര് കേട്ടാലുടന്‍ തിരിച്ചയക്കുകയാണത്രേ. ഞാന്‍ വ്യാജനല്ലെന്നും രാഹുല്‍ ഗാന്ധി എന്നത് തന്റെ ഒറിജിനല്‍ പേരാണെന്ന് എത്ര പറഞ്ഞാലും അവരാരും കേള്‍ക്കുന്നില്ലത്രേ. ഇതുകാരണം സഹോദരന്റെ പേരിലാണ് സിം കാര്‍ഡ് എടുത്തിട്ടുള്ളത്. ബിസിനസ് തുടങ്ങാന്‍ വേണ്ടി ലോണിന് അപേക്ഷിച്ചപ്പോള്‍ ബാങ്ക് അധികൃതരുടെയും നിലപാട് ഇതുതന്നെയായിരുന്നു. സര്‍ട്ടിഫിക്കറ്റുകളിലെ രേഖ പരിശോധിച്ചാല്‍ പേര് കണ്ടാലുടന്‍ അധികൃതര്‍ തിരിച്ചയക്കും. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പേരുപയോഗിച്ച് തട്ടിപ്പ് നടത്തുന്നയാളെന്നു പറഞ്ഞ് സുഹൃത്തുക്കള്‍ പോലും പരിഹസിക്കുകയാണെന്ന് യുവാവ് പരിതപിക്കുന്നു. ഒരുതവണ ബാങ്കിലേക്ക് വിളിച്ചപ്പോള്‍ പേര് രാഹുല്‍ ഗാന്ധിയെന്ന് പറഞ്ഞു. രാഹുല്‍ ഗാന്ധി എപ്പോഴാണ് ന്യൂഡല്‍ഹിയില്‍ നിന്ന് ഇന്‍ഡോറിലേക്ക് താമസം മാറിയെന്ന് പരിഹസിച്ച് മാനേജര്‍ ഫോണ്‍ കട്ട് ചെയ്യുമത്രേ. പ്രശ്‌നം രൂക്ഷമായതോടെ തന്റെ പേരുമാറ്റണമെന്ന അപേക്ഷ നവ്#ഡകാനിരിക്കുകയാണ് യുവാവ്. ഗാന്ധിക്ക് പകരം കുടുംബ പേരായ മാളവിയ എന്ന പേര് ചേര്‍ക്കാനാണ് തീരുമാനമെന്ന് യുവാവ് പറഞ്ഞു.




Tags:    

Similar News