മലമ്പുഴ: ചാരായനിര്‍മാണ സാമഗ്രികളും വിദേശമദ്യം ഉള്‍പ്പെടെയുമായി ആര്‍എസ്എസ്, ബിജെപി നേതാക്കളായ രണ്ടുപേര്‍ പിടിയില്‍. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലക്കാട് നഗരസഭയിലെ ഒമ്പതാം വാര്‍ഡില്‍ നിന്നു ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ച പാലക്കാട് രണ്ട് വില്ലേജില്‍ വലിയപാടം വസുധ വീട്ടില്‍ കണ്ണന്‍ എന്ന പ്രശാന്ത് കുമാര്‍(40), ആര്‍എസ്എസ് പ്രവര്‍ത്തകനായ വലിയപാടം ശ്രീഗംഗ വീട്ടില്‍ ബാബു എന്ന സന്തോഷ്(45) എന്നിവര്‍ എക്‌സൈസിന്റെ പിടിയിലായത്.
ചാരായ നിര്‍മാണത്തിന് ഉപയോഗിക്കുന്ന സാമഗ്രികളും എക്‌സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. പാലക്കാട് എക്‌സൈസ് സ്‌ക്വാഡും എക്‌സൈസ് റെയ്ഞ്ച് ഓഫിസറും സംയുക്തമായാണ് പരിശോധനയ്ക്കു നേതൃത്വം നല്‍കിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് കല്‍പ്പാത്തി അംബികാ പുരത്ത് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. പാലക്കാട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് അസി. എക്‌സൈസ് കമ്മീഷണറുടെ സ്‌ക്വാഡും പാലക്കാട് എക്‌സൈസ് റേഞ്ച് സംയുക്തമായാണ് പരിശോധന നടത്തിയത്. ചാരായം നിര്‍മിക്കാന്‍ വേണ്ടിയുള്ള 50 ലിറ്റര്‍ വാഷും അനധികൃതമായി സൂക്ഷിച്ച 12.5 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവുമാണ് പിടികൂടിയത്. പരിശോധനയ്ക്ക് അസി. കമ്മീഷണറുടെ സ്‌ക്വാഡ് അംഗങ്ങളും പ്രിവന്റീവ് ഓഫിസര്‍മാരുമായ എ ജയപ്രകാശന്‍, വി വേണുകുമാര്‍, മണ്‍സൂര്‍ അലി, സിഇഒമാരായ കെ ജ്ഞാനകുമാര്‍, കെ ഷൈബു, എം അഷ്‌റഫലി, എ ബിജു, സിവില്‍ എക്‌സൈസ് ഒഫിസര്‍മരായ രാജീവ്, എ നൗഫല്‍, രജിത്, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ ശ്രീലത(റേഞ്ച് ഓഫീസ് പാലക്കാട്, എക്‌സൈസ് ഡ്രൈവര്‍ കെ ജെ ലൂക്കോസ് പങ്കെടുത്തു. ലോക്ക് ഡൗണ്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായാണു പരിശോധ നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് എക്‌സൈസ് അറിയിച്ചു.
Alcohol production; Two RSS and BJP leaders arrested