കര്‍ഷക പ്രക്ഷോഭം ശക്തം: ഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു; ഉന്നതതല യോഗം വിളിച്ച് കേന്ദ്രം

Update: 2021-01-26 12:03 GMT

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം ശക്തമായി നടക്കുന്നതിനിടെ രാജ്യ തലസ്ഥാനത്ത് പല ഭാഗത്തും ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. സ്ഥിതിഗതികള്‍ അനിയന്ത്രിതമായതോടെ ഉന്നതതല യോഗം വിളിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.അതേസമയം യോഗത്തില്‍പങ്കെടുക്കുന്നത് ആരൊക്കെയാണെന്ന കാര്യത്തില്‍ വ്യക്തതയില്ല.#

ഡല്‍ഹിയില്‍ ഇന്ന് ഉച്ച മുതല്‍ 12 മണിക്കൂര്‍ നേരത്തേക്കാണ് ഇന്റര്‍നെറ്റ് വിച്ഛേദിച്ചിരിക്കുന്നത്. ഇന്ന് വൈകീട്ട് അഞ്ച് മണി വരെയാണ് കര്‍ഷകര്‍ക്ക് റാലി നടത്താന്‍ അനുവാദം നല്‍കിയിരിക്കുന്നത്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നടപടികള്‍ കര്‍ശനമാക്കുന്ന കാര്യത്തില്‍ ഉന്നതതല യോഗം തീരുമാനമെടുക്കും. രാവിലെ സിംഗു അതിര്‍ത്തിയിലും തിക്രി അതിര്‍ത്തിയിലും ബാരിക്കേഡ് തകര്‍ത്ത് സമരക്കാര്‍ പ്രതിഷേധവുമായി മുന്നോട്ട് പോവുകയായിരുന്നു. ഗാസിപ്പൂരിലും പിന്നീട് സംഘര്‍ഷം ഉണ്ടായി. ബാരിക്കേഡ് നീക്കി കര്‍ഷകര്‍ മുന്നോട്ട് നീങ്ങിയപ്പോള്‍ പൊലീസ് തടഞ്ഞതാണ് സംഘര്‍ഷം വലുതാകാന്‍ കാരണം.




Similar News