അമിത് ഷായെ കാണാന്‍ സുരേന്ദ്രനുമൊത്ത് പോയെന്ന് കൊടകര കുഴല്‍പ്പണക്കേസ് പ്രതി ധര്‍മരാജന്‍

ബിജെപി സംസ്ഥാന നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് താന്‍ ബംഗളൂരുവില്‍ നിന്ന് പണം എത്തിച്ചതെന്നും അമിത് ഷായെ കാണാന്‍ സുരേന്ദ്രന്റെ കൂടെ പോയിട്ടുണ്ടെന്നും ധര്‍മ്മരാജന്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി പറയുന്നു.

Update: 2024-11-04 12:46 GMT

കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടുത്ത സുഹൃത്താണെന്ന് കൊടകര കുഴല്‍പ്പണക്കേസിലെ പ്രതി ധര്‍മരാജന്റെ മൊഴി. ബിജെപി സംസ്ഥാന നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് താന്‍ ബംഗളൂരുവില്‍ നിന്ന് പണം എത്തിച്ചതെന്നും അമിത് ഷായെ കാണാന്‍ സുരേന്ദ്രന്റെ കൂടെ പോയിട്ടുണ്ടെന്നും ധര്‍മ്മരാജന്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി പറയുന്നു.

25 കോടി രൂപ ബെംഗളൂരുവില്‍ നിന്ന് തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി കൊണ്ടു വന്നുവെന്നും ബിജെപി സംസ്ഥാന നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് താന്‍ പണം എത്തിച്ചതെന്നുമാണ് മുന്‍ അന്വേഷണ സംഘത്തിന് മുമ്പില്‍ ധര്‍മ്മരാജന്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്. അമിത് ഷായെ കാണാന്‍ കെ സുരേന്ദ്രന്റെ കൂടെ തിരുവനന്തപുരത്തും കോന്നിയിലും പോയെന്നും ധര്‍മ്മരാജന്റെ മൊഴിയിലുണ്ട്.

എന്നാല്‍, ഇതെല്ലാം പഴയ ആരോപണങ്ങളാണെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രതികരണം. 2021ല്‍ വന്ന മൊഴിപകര്‍പ്പുകളാണ്. അതിന് മറുപടി നല്‍കുന്നില്ല. അമിത് ഷായെ കണ്ടില്ലേ. ആ പ്രശ്‌നം എന്റെ കൈയില്‍ നിന്ന് പോയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സത്യമെല്ലാം പുറത്തുവരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. കൊടകരക്കേസ് ബിജെപിയും സിപിഎമ്മും ഒത്തു തീര്‍പ്പാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു.

Tags:    

Similar News