അനുമതിയില്ലാതെ റോഡ്‌ഷോ നടത്തി അന്‍വറിന്റെ ഡിഎംകെ; പോലിസുമായി തര്‍ക്കം

വാഹനപ്രകടനത്തോടെ ചേലക്കര നഗരം നിശ്ചലമായി. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പോകേണ്ട വഴിയാണ് തടസപ്പെടുത്തിയത്

Update: 2024-11-11 00:57 GMT

ചേലക്കര: നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയില്‍ പ്രകടനത്തിനുള്ള അനുമതി നിഷേധിച്ചതോടെ പ്രതികാര റോഡ് ഷോയുമായി പി വി അന്‍വറിന്റെ ഡിഎംകെ. മുപ്പത് പ്രചാരണ ലോറികളുമായാണ് റോഡ് ഷോ. ഈ പ്രകടനത്തില്‍ പി വി അന്‍വര്‍ പങ്കെടുത്തിരുന്നില്ല. വാഹനം തടഞ്ഞതോടെ ഡിഎംകെ പ്രവര്‍ത്തകര്‍ എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് ഓഫീസിലേക്ക് വാഹനം ഇടിച്ചു കയറ്റാന്‍ ശ്രമിച്ചതായി പോലിസ് പറയുന്നു. ഓഫീസിലെ കവാടത്തിനും ബോര്‍ഡുകള്‍ക്കും കേടുപാട് സംഭവിച്ചു.

വാഹനപ്രകടനത്തോടെ ചേലക്കര നഗരം നിശ്ചലമായി. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പോകേണ്ട വഴിയാണ് തടസപ്പെടുത്തിയത്. ഗതാഗതം പൂര്‍ണമായും സ്തംഭിച്ചതോടെ പോലിസ് എത്തി വാഹനം തടഞ്ഞു. ഇതോടെ പോലിസും ഡിഎംകെ പ്രവര്‍ത്തകരുമായി തര്‍ക്കമുണ്ടായി. പോലിസ് വാഹനം തടഞ്ഞതോടെയാണ് പ്രകോപിതരായ ഡിഎംകെ പ്രവര്‍ത്തകര്‍ എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് ഓഫീസിലേക്ക് വാഹനം ഇടിച്ചു കയറ്റാന്‍ ശ്രമിച്ചത്.

യാതൊരു അനുമതിയും ഇല്ലാതെയാണ് സ്ഥാനാര്‍ത്ഥിയുമായി അന്‍വറിന്റെ റോഡ് ചേലക്കരയില്‍ നടന്നത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനാല്‍ പൊലീസിന്റെ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. റോഡ് ഷോ തടയാന്‍ പൊലിസിന് കഴിഞ്ഞില്ല.

Similar News