ജറുസലേമിനേയും അല്‍ അഖ്‌സയേയും പിന്തുണച്ച് വന്‍ പ്രക്ഷോഭത്തിന് ഒരുങ്ങി ഇസ്രായേലിലെ അറബികള്‍
'ജറുസലേമിന്റെ സമീപപ്രദേശങ്ങളിലും അല്‍അക്‌സാ പള്ളിയിലും രക്തരൂക്ഷിതമായ ഭീകരാക്രമണത്തെ അഭിമുഖീകരിക്കുന്ന ജറുസലേമിനെയും അവിടുത്തെ ജനങ്ങളെയും പിന്തുണയ്ക്കണമെന്ന് കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
തെല്‍ അവീവ്: ജറുസലേമിലെയും അല്‍അക്‌സാ പള്ളിയിലെയും ഫലസ്തീനികള്‍ക്ക് പിന്തുണ അറിയിച്ച് ഇസ്രായേലിലെ അറബ് പട്ടണങ്ങളിലും നഗരങ്ങളിലും വന്‍ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് ഇസ്രായേലിലെ അറബ് പൗരന്മാര്‍ക്കായുള്ള സമിതി. 'ജറുസലേമിന്റെ സമീപപ്രദേശങ്ങളിലും അല്‍അക്‌സാ പള്ളിയിലും രക്തരൂക്ഷിതമായ ഭീകരാക്രമണത്തെ അഭിമുഖീകരിക്കുന്ന ജറുസലേമിനെയും അവിടുത്തെ ജനങ്ങളെയും പിന്തുണയ്ക്കണമെന്ന് കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഇസ്രായേല്‍ അധിനിവേശ അധികൃതര്‍ പതിനായിരക്കണക്കിന് ഫലസ്തീന്‍ കുടുംബങ്ങളെ ബലമായി പുറത്താക്കാന്‍ ശ്രമിക്കുന്ന ജറുസലേമിലേക്കും സമീപ പ്രദേശങ്ങളിലേക്കും പ്രതിനിധികളെ അയക്കാന്‍ പദ്ധതിയിടുന്നതായും സമിതി വ്യക്തമാക്കി.
വിശുദ്ധഗേഹമായ അല്‍ അഖ്‌സ പള്ളിയില്‍ വരും ദിവസങ്ങളില്‍ അധിനിവേശം ആസൂത്രണം ചെയ്യുന്നതിന്റെ അപകടകരമായ സൂചനയാണ് മസ്ജിദില്‍ അതിക്രമിച്ച് കയറി ആയിരക്കണക്കിന് വിശ്വാസികള്‍ക്കെതിരേ അതിക്രമം അഴിച്ചുവിട്ടതെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.