ലോട്ടറി ചൂതാട്ട സംഘവുമായി ബന്ധം; മലപ്പുറത്ത് നാല് പോലിസുകാർക്കെതിരേ നടപടി
മൂന്നക്ക നമ്പർ ലോട്ടറി ചൂതാട്ട സംഘത്തിലെ പിടിയിൽ ആയവർ പോലിസുകാരുമായുള്ള ബന്ധം കൂടി വെളിപ്പെടുത്തിയിരുന്നു.
മലപ്പുറം: മൂന്നക്ക നമ്പർ ലോട്ടറി ചൂതാട്ട സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ മലപ്പുറത്ത് നാല് പോലിസുകാർക്ക് എതിരേ നടപടി. ഗ്രേഡ് എസ്ഐ ഉൾപ്പെടെയുള്ളവരെ സ്ഥലം മാറ്റി.
മൂന്നക്ക നമ്പർ ലോട്ടറി ചൂതാട്ട സംഘത്തിലെ പിടിയിൽ ആയവർ പോലിസുകാരുമായുള്ള ബന്ധം കൂടി വെളിപ്പെടുത്തിയിരുന്നു. സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തിൽ ലോട്ടറി മാഫിയയും പോലിസുകാരുമായുള്ള വഴിവിട്ട ബന്ധം വ്യക്തമായി. ഇതേത്തുടര്‍ന്നാണ് പോലിസുകാര്‍ക്കെതിരായ നടപടി.