'എന്റെ മധുവിന് നീതി കിട്ടിയില്ല, മുഴുവന്‍ പ്രതികളെയും ശിക്ഷിക്കുന്നതു വരെ അപ്പീല്‍ പോവും': മധുവിന്റെ മാതാവും സഹോദരിയും
മണ്ണാര്‍ക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ എല്ലാ പ്രതികളും ശിക്ഷിക്കപ്പെടണെമന്ന് മധുവിന്റെ മാതാവ് മല്ലിയും സഹോദരി സരസുവും പറഞ്ഞു. എല്ലാവരും കുറ്റക്കാരാണെന്നും എല്ലാവര്‍ക്കും ശിക്ഷ ലഭിക്കുന്നത് വരെ അപ്പീലിനു പോകുമെന്നും അവര്‍ വ്യക്തമാക്കി. മുഴുവന്‍ പ്രതികളും ശിക്ഷിക്കപ്പെടാതെ മധുവിന് നീതി കിട്ടില്ലെന്ന് സഹാദരി സരസു വ്യക്തമാക്കി. പ്രതികള്‍ കുറ്റക്കാരണെന്ന് തെളിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. ഇത്രയും താഴേയ്ക്കിടയില്‍ നിന്നും പോരാടി നേടാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. കോടതിയോട് നന്ദി പറയുന്നു. വെറുതെ വിട്ട രണ്ടു പേരെയും ശിക്ഷിക്കാനായി വീണ്ടും പോരാടും. ഒരുപാട് ഭീഷണികളും ഒറ്റപ്പെടുത്തലുകളും നേരിടേണ്ടി വരും. മുഴുവന്‍ പ്രതികളേയും ശിക്ഷിക്കാതെ എന്റെ മധുവിന് നീതി കിട്ടില്ല. ഇപ്പോഴും ഭീഷണികള്‍ തുടരുന്നുണ്ട്. അത് ഭയന്നാണ് സംരക്ഷണം ആവശ്യപ്പെട്ടത്. പോലിസുദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഒരുപാട് പേര്‍ സഹായിച്ചു. എല്ലാവരോടും നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു. മോഷണം ആരോപിച്ച് ആദിവാസി യുവാവായ മധുവിനെ മര്‍ദ്ദിിച്ചു കൊലപ്പെടുത്തിയ കേസില്‍ 16 പ്രതികളില്‍ 14 പേരും കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചത്. പ്രതിപ്പട്ടികയിലുണ്ടായിരുന്ന 4,11 പ്രതികളെ വെറുതെവിട്ടിരുന്നു.