നായ കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

Update: 2024-10-30 13:43 GMT

മലപ്പുറം: നായ വട്ടം ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. വട്ടംകുളം കാന്തള്ളൂര്‍ സ്വദേശി പ്രജീഷ് (43) ആണ് എടപ്പാളില്‍ ഉച്ചയോടെയുണ്ടായ അപകടത്തില്‍ മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരന് നിസാര പരിക്കേറ്റു. നായ കുറുകെ ചാടിയപ്പോള്‍ പൊടുന്നനെ ബ്രേക്ക് ഇട്ടതാണ് അപകടത്തിന് കാരണമെന്ന് പോലിസ് പറഞ്ഞു. പരിക്കേറ്റ പ്രജീഷിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Similar News