ഭീമാ കൊറേഗാവ് കേസ്: ഹാനി ബാബുവിന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളി
ഫെബ്രുവരിയിൽ പ്രത്യേക എൻഐഎ കോടതി ജാമ്യം നിഷേധിച്ചതിനെതിരേ നൽകിയ അപ്പീലിലാണ് ജസ്റ്റിസുമാരായ എൻഎം ജാംദാർ, എൻ ആർ ബോർകർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച വിധിപറഞ്ഞത്.
മുംബൈ: ഭീമ-കൊറേഗാവ് കേസിൽ രണ്ടുവർഷമായി ജയിലിൽ കഴിയുന്ന ഡൽഹി സർവകലാശാലയിലെ മലയാളി അസി. പ്രഫസർ ഹാനി ബാബുവിന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതിയും തള്ളി.
ഫെബ്രുവരിയിൽ പ്രത്യേക എൻഐഎ കോടതി ജാമ്യം നിഷേധിച്ചതിനെതിരേ നൽകിയ അപ്പീലിലാണ് ജസ്റ്റിസുമാരായ എൻഎം ജാംദാർ, എൻ ആർ ബോർകർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച വിധിപറഞ്ഞത്.
സർക്കാരിനെ മറിച്ചിടാനുള്ള സായുധ വിപ്ലവ ഗൂഢാലോചനയുടെ ഭാഗമാണ് ഹാനിയെന്നും ഭീകരവാദ പ്രവർത്തനമാണ് നടന്നതെന്നുമാണ് ജാമ്യാപേക്ഷയെ എതിർത്ത് എൻഐഎ കോടതിയിൽ പറഞ്ഞത്.
ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ ശരിയാണെന്ന് വിശ്വസിക്കാൻ ന്യായമായ കാരണങ്ങളുണ്ടെന്ന് കോടതി വ്യക്തമാക്കി. കണ്ടെടുത്ത രേഖകൾ പ്രകാരം ഹാനി ബാബു നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്) സജീവ പ്രവർത്തകനാണെന്നും കോടതി പറഞ്ഞു.