കരിപ്പൂരില്‍ വന്‍ സ്വര്‍ണ വേട്ട; ഒന്നേമുക്കാല്‍ കിലോ കടത്തിയത് കാപ്‌സ്യൂള്‍ രൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ച്
ഷാര്‍ജയില്‍ നിന്നെത്തിയ മണ്ണാര്‍ക്കാട് സ്വദേശി വിഷ്ണുദാസ്, ബഹറെയിനില്‍ നിന്നെത്തിയ വടകര സ്വദേശി ഷിജിത്ത് എന്നിവരാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
കോഴിക്കോട്: കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണ വേട്ട. രണ്ട് യാത്രക്കാരില്‍ നിന്ന് ഒന്നേമുക്കാല്‍ കിലോ സ്വര്‍ണമാണ് പിടികൂടിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്തിറങ്ങിയ യാത്രക്കാരില്‍ നിന്ന് പോലിസാണ് ഒരു കോടിയോളം രൂപ വില വരുന്ന സ്വര്‍ണം പിടികൂടിയത്.
ഷാര്‍ജയില്‍ നിന്നെത്തിയ മണ്ണാര്‍ക്കാട് സ്വദേശി വിഷ്ണുദാസ്, ബഹറെയിനില്‍ നിന്നെത്തിയ വടകര സ്വദേശി ഷിജിത്ത് എന്നിവരാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇവരേയും ഇവരെ കൂട്ടിക്കൊണ്ടുപോകാനെത്തിയ ഷബീന്‍, ഷബീല്‍, ലത്തീഫ്, സലീം എന്നിവരേയും പോലിസ് കസ്റ്റഡിയിലെടുത്തു.
രണ്ട് വാഹനങ്ങളും പോലിസ് കസ്റ്റഡിയിലെടുത്തു. ക്യാപ്‌സ്യൂള്‍ രൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ചാണ് ഇരുവരും സ്വര്‍ണം കടത്തിയത് മെഡിക്കല്‍ എക്‌റേ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോലിസ് എയ്ഡ് പോസ്റ്റ് ആരംഭിച്ച ശേഷം ഇത് പന്ത്രണ്ടാം തവണയാണ് സ്വര്‍ണം പിടികൂടുന്നത്.