ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് യുവാവ് മരിച്ചു

മറിഞ്ഞ ബൈക്ക് വീണ്ടും ഓണ്‍ ചെയ്യുന്നതിനിടെ തീപിടിക്കുകയായിരുന്നു.

Update: 2024-12-11 11:47 GMT

തൃശൂര്‍: ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് യുവാവ് മരിച്ചു. പേരാമംഗലം സ്വദേശി വിഷ്ണു (26) ആണ് മരിച്ചത്. കൊട്ടേക്കാട് പള്ളിയ്ക്ക് മുമ്പില്‍ വച്ച് വിഷ്ണു സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍പ്പെട്ടിരുന്നു. മറിഞ്ഞ ബൈക്ക് വീണ്ടും ഓണ്‍ ചെയ്യുന്നതിനിടെ തീപിടിക്കുകയായിരുന്നു.

ഷോര്‍ട് സര്‍ക്യൂട്ട് മൂലം തീപ്പൊരി ഉണ്ടാകുകയും ടാങ്കില്‍ നിന്ന് ചോര്‍ന്ന ഇന്ധനത്തിലേക്ക് തീ പടരുകയുമായിരുന്നു. തീ പിടിത്തത്തില്‍ ബൈക്ക് പൂര്‍ണമായും കത്തി നശിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ഗുരുതരമായി പൊള്ളലേറ്റ വിഷ്ണുവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Similar News