ഷവര്‍മ വില്‍പ്പന അവസാനിപ്പിക്കണം: പയ്യന്നൂരില്‍ കടകള്‍ക്ക് ഭീഷണി നോട്ടീസ് നല്‍കി ബിജെപി
'അഴിമതിക്കാരായ ചില ഉദ്യോഗസ്ഥരുടേയും മറ്റു ചിലരുടേയും ഒത്താശയോ വില്‍പ്പന തുടരാനാണ് ഭാവമെങ്കില്‍ പ്രത്യക്ഷ നടപടികള്‍ കൈകൊള്ളാന്‍ തങ്ങള്‍ നിര്‍ബന്ധിതരമായി തീരുമെന്നാണ്' പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ പേരില്‍ പുറത്തിറക്കിയ നോട്ടീസില്‍ ബിജെപി ഭീഷണിപ്പെടുത്തിയിട്ടുള്ളത്.
കണ്ണൂര്‍: ഷവര്‍മയുടെ ഉല്‍പ്പാദനവും വിതരണവും അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും കടയുടമകളെ ഭീഷണിപ്പെടുത്തി ബിജെപി നോട്ടീസ്. 'അഴിമതിക്കാരായ ചില ഉദ്യോഗസ്ഥരുടേയും മറ്റു ചിലരുടേയും ഒത്താശയോ വില്‍പ്പന തുടരാനാണ് ഭാവമെങ്കില്‍ പ്രത്യക്ഷ നടപടികള്‍ കൈകൊള്ളാന്‍ തങ്ങള്‍ നിര്‍ബന്ധിതരമായി തീരുമെന്നാണ്' പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ പേരില്‍ പുറത്തിറക്കിയ നോട്ടീസില്‍ ബിജെപി ഭീഷണിപ്പെടുത്തിയിട്ടുള്ളത്.
സംസ്ഥാനത്ത് ഷവര്‍മ്മയുടെ നിര്‍മാണത്തിനോ വിതരണത്തിനോ വില്‍പ്പനയ്‌ക്കോ യാതൊരു വിധ നിരോധനവും നിലവിലില്ലന്നിരിക്കെയാണ് 'നിര്‍മ്മാണവും വിതരണവും നിരോധിച്ച ഷവര്‍മ' യുടെ വില്‍പ്പന അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് കടകള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഈ ആവശ്യമുന്നയിച്ച് പയ്യന്നൂരിലെ നിരവധി കടകളില്‍ കയറിയിറങ്ങി ബിജെപി നേതൃത്വം നോട്ടീസ് നല്‍കിയിട്ടുണ്ട്.
അതേസമയം, ബിജെപിയുടെ നീക്കത്തിനെതിരേ പയ്യന്നൂര്‍ ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ പയ്യൂന്നൂര്‍ പോലിസില്‍ പരാതി നല്‍കി. കൂടാതെ പയ്യന്നൂര്‍ കേളോത്ത് റൂസ്റ്റര്‍ എന്ന കടയും പോലിസിനെ സമീപിച്ചിട്ടുണ്ട്.
ഷവര്‍മ്മയ്ക്ക് സംസ്ഥാനത്ത് യാതൊരു നിരോധനവും നിലവിലില്ലെന്നിരിക്കെ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ബിജെപിയുടെ ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണ് കടകള്‍ക്കെതിരായ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.